20 October Tuesday

കോൺഗ്രസിന്റെ അക്രമരാഷ്ട്രീയം ; ജ്വാലയായി പ്രതിഷേധ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


തിരുവനന്തപുരം/കൊച്ചി
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസ്സുണർത്തി അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എമ്മിന്റെ ബഹുജന കൂട്ടായ്‌മകൾ.  ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂട്‌ തേമ്പാമൂട്ടിൽ നടന്ന പ്രതിഷേധം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ എറണാകുളം ഏരിയയിലെ പ്രതിഷേധ കൂട്ടായ്‌മ മറൈൻഡ്രൈവിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. വി വി പ്രവീൺ അധ്യക്ഷനായി. വൈറ്റിലയിൽ സി എം ദിനേശ്‌മണി ഉദ്‌ഘാടനം. കെ ഡി വിൻസെന്റ്‌ അധ്യക്ഷൻ. വൈപ്പിനിൽ എസ്‌ ശർമ എംഎൽഎ ഉദ്‌ഘാടനം. ബി വി പുഷ്‌കരൻ അധ്യക്ഷൻ. കളമശേരിയിൽ കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം. എം ഇ ഹസൈനാർ അധ്യക്ഷൻ. കോതമംഗലത്ത്‌ ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനം. അസീസ്‌ റാവുത്തർ അധ്യക്ഷൻ. തൃപ്പൂണിത്തുറയിൽ എം സ്വരാജ്‌ എംഎൽഎ ഉദ്‌ഘാടനം. കെ ടി തങ്കപ്പൻ അധ്യക്ഷൻ.

മുളന്തുരുത്തിയിൽ ജോൺ ഫെർണാണ്ടസ്‌ എംഎൽഎ ഉദ്‌ഘാടനം. ടി സി ഷിബു അധ്യക്ഷൻ. പറവൂരിൽ കെ എൻ ഉണ്ണിക്കൃഷ്‌ണൻ ഉദ്‌ഘാടനം. കെ എ വിദ്യാനന്ദൻ അധ്യക്ഷൻ. കൊച്ചിയിൽ സി കെ മണിശങ്കർ ഉദ്‌ഘാടനം. കെ ജെ മാക്‌സി എംഎൽഎ അധ്യക്ഷൻ. പള്ളുരുത്തിയിൽ കെ ജെ ജേക്കബ്‌ ഉദ്‌ഘാടനം. പി എ പീറ്റർ അധ്യക്ഷൻ. മൂവാറ്റുപുഴയിൽ പി എം ഇസ്‌മയിൽ ഉദ്‌ഘാടനം. എം എ സഹീർ അധ്യക്ഷൻ.  പെരുമ്പാവൂരിൽ എൻ സി മോഹനൻ ഉദ്‌ഘാടനം. പി എം സലിം അധ്യക്ഷൻ. കോലഞ്ചേരിയിൽ പി ആർ മുരളീധരൻ ഉദ്‌ഘാടനം. കെ കെ ഏലിയാസ്‌ അധ്യക്ഷൻ. അങ്കമാലിയിൽ എം പി പത്രോസ്‌ ഉദ്‌ഘാടനം. ടി പി ദേവസിക്കുട്ടി അധ്യക്ഷൻ. പിറവത്ത്‌ എം സി സുരേന്ദ്രൻ ഉദ്‌ഘാടനം. സുമിത്‌ സുരേന്ദ്രൻ അധ്യക്ഷൻ. കൂത്താട്ടുകുളത്ത്‌ കെ എസ്‌ അരുൺകുമാർ ഉദ്‌ഘാടനം. ഷാജു ജേക്കബ്‌ അധ്യക്ഷൻ. ആലുവയിൽ കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം വി സലിം അധ്യക്ഷൻ. നെടുമ്പാശേരിയിൽ പുഷ്‌പാദാസ്‌ ഉദ്‌ഘാടനം. ഇ പി സെബാസ്‌റ്റ്യൻ അധ്യക്ഷൻ. ആലങ്ങാട്‌ എസ്‌ സതീഷ്‌ ഉദ്‌ഘാടനം. എം ബി സ്യമന്തഭദ്രൻ അധ്യക്ഷൻ. കാലടിയിൽ സി ബി ദേവദർശനൻ ഉദ്‌ഘാടനം. എം ടി വർഗീസ്‌ അധ്യക്ഷൻ. കവളങ്ങാട്‌ കെ തുളസി ഉദ്‌ഘാടനം. പി എൻ ബാലകൃഷ്‌ണൻ അധ്യക്ഷൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top