20 October Tuesday

ജില്ലയിൽ കോവിഡ്‌ വ്യാപനം രൂക്ഷം- 624

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


കൊച്ചി
ആശങ്ക വർധിപ്പിച്ച്‌ ജില്ലയിൽ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നു. രോഗികളുടെ എണ്ണത്തിൽ ആദ്യമായി ജില്ല 600 കടന്നു. 624 പേർക്കാണ്‌ ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. കോവിഡ്‌ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4353 ആയി. 254 പേർ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ച് വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1642 ആണ്. ഫോർട്ടുകൊച്ചി–-44, രായമംഗലം–-28, തൃപ്പൂണിത്തുറ–-21, വെങ്ങോല–-14, മട്ടാഞ്ചേരി–-28, ആലങ്ങാട്‌–-19, എറണാകുളം–-12, തൃക്കാക്കര–-14, മൂക്കന്നൂർ–-14, കളമശേരി–-16 എന്നിവിടങ്ങളിലാണ്‌ രോഗികൾ വർധിച്ചത്‌. 20ന്‌ 537 പേർക്ക്‌‌ രോഗം സ്ഥിരീകരിച്ചിരുന്നു‌.

വീടുകളിൽ 1283 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 1691 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി.  നിരീക്ഷണത്തിലുള്ളവർ 20,441 ആയി. ഇതിൽ 18,256 പേർ വീടുകളിലും 164 പേർ കോവിഡ് കെയർ സെന്ററുകളിലും 2021 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 201 പേരെ  ആശുപത്രിയിൽ/ എഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു. 141 പേരെ വിട്ടയച്ചു.

2478 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 2135 പരിശോധനാഫലങ്ങൾ ലഭിച്ചു. 1065 ഫലങ്ങൾ ലഭിക്കാനുണ്ട്‌. 2417 സാമ്പിളുകൾ ശേഖരിച്ചു.613 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം‌. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ 40 പേർക്കും 17 ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്‌.

കണ്ടെയ്‌ൻമെന്റ്‌ സോണുകൾ
കൊച്ചി
കണ്ടെയ്‌ൻമെന്റ്‌ സോണുകൾ: കൊച്ചി കോർപറേഷനിലെ  എട്ട്‌, ഒമ്പത്‌, 14, 19, 24, 34, 40, 44, 45, 46, 70 ഡിവിഷനുകൾ, ആലങ്ങാട്‌ പഞ്ചായത്ത്‌ വാർഡ്‌ 12,  ആയവന പഞ്ചായത്ത്‌ വാർഡ്‌ 14, അയ്യമ്പുഴ പഞ്ചായത്ത്‌ വാർഡ്‌ 10, ചേന്ദമംഗലം പഞ്ചായത്ത്‌ വാർഡ്‌ 18, എടത്തല പഞ്ചായത്ത്‌ വാർഡ്‌ 19, കടമക്കുടി പഞ്ചായത്ത്‌ ഒന്ന്‌, എട്ട്‌ എന്നീ വാർഡുകൾ, കടുങ്ങല്ലൂർ വാർഡ്‌ 14, കളമശേരി മുനിസിപ്പാലിറ്റി 35, 13, 27, 40 എന്നീ ഡിവിഷനുകൾ, കുഴിപ്പിള്ളി പഞ്ചായത്ത്‌ വാർഡ്‌ 12, ഞാറക്കൽ പഞ്ചായത്ത്‌ വാർഡ്‌ 15, പള്ളിപ്പുറം പഞ്ചായത്ത്‌ വാർഡ്‌ 10, പുതൃക്ക പഞ്ചായത്ത്‌ വാർഡ്‌ 12, പുത്തൻവേലിക്കര പഞ്ചായത്ത്‌ അഞ്ചാം വാർഡ്‌, രാമമംഗലം പഞ്ചായത്ത്‌ വാർഡ്‌ 13, തിരുവാണിയൂർ പഞ്ചായത്ത്‌ വാർഡ്‌ 10, 11, തൃക്കാക്കര മുനിസിപ്പാലിറ്റി ഡിവിഷൻ 39, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 25, 47 ഡിവിഷനുകൾ, ഉദയംപേരൂർ പഞ്ചായത്ത്‌ വാർഡ്‌ നാല്‌, 13,17 വാർഡുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top