23 October Friday

കോർപറേഷൻ അഴിമതി : ഒക്‌ടോബർ ഒന്നിന്‌ എൽഡിഎഫിന്റെ ജനകീയ കുറ്റവിചാരണ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


കൊച്ചി
കൊച്ചി കോർപറേഷൻ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ പ്രക്ഷോഭവുമായി‌ എൽഡിഎഫ്. ഒക്ടോബർ ഒന്നിന് കോർപറേഷൻ ആസ്ഥാനത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ ജനകീയ കുറ്റവിചാരണ സംഘടിപ്പിക്കും. സെപ്‌തംബർ 28, 29 തീയതികളിൽ കോർപറേഷൻ പരിധിയിലെ എല്ലാ വീടുകളിലും മേയർ ഉൾപ്പെടെയുള്ളവരുടെ കുറ്റാരോപണമടങ്ങിയ ലഘുലേഖ വിതരണം ചെയ്യും. ഒക്ടോബർ രണ്ടിന് രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ സംഘടിപ്പിച്ച് വെബിനാർ സംഘടിപ്പിക്കും. ഒമ്പതിന് കോർപറേഷനിലെ ഡിവിഷനുകളിൽ ജനകീയസംഗമം സംഘടിപ്പിച്ച് കുറ്റവിചാരണ നടത്താനും എൽഡിഎഫ് കോർപറേഷൻതലയോഗം തീരുമാനിച്ചു.

യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് സാബു ജോർജ്, ടി സി സഞ്ജിത്, സി എ ഷക്കീർ, പി ജെ കുഞ്ഞുമോൻ, എൻ എ മുഹമ്മദ് നജീബ്, കെ ജെ ബേസിൽ, അഡ്വ. അനിൽ ജോസ്, എസ് അനിൽകുമാർ, അഡ്വ. വി എസ് ശ്രീജിത്, ടി എം ഇസ്മയിൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top