20 October Tuesday

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : നൽകിയത്‌ 800 കോടിയുടെ ചികിത്സാ സഹായം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്‌) വഴി സംസ്ഥാന സർക്കാർ ഇതുവരെ നൽകിയത്‌ 800 കോടി രൂപയുടെ സൗജന്യ ചികിത്സ. 2019–- -20ൽ 9,61,389 പേർക്കും 2020-–- 21ൽ 3,82,357 പേർക്കുമാണ് പദ്ധതിയിലൂടെ ചികിത്സ ലഭിച്ചത്.

കുറഞ്ഞ കാലംകൊണ്ട് സാധാരണക്കാരായ 13,43,746 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ ചികിത്സ നൽകാനായെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 1,400ഓളം കോവിഡ് ബാധിതർക്കും പദ്ധതിയുടെ ഗുണഫലം ലഭിച്ചു.സാധാരണക്കാരെ ഭാരിച്ച ചികിത്സാച്ചെലവുകളിൽനിന്ന്‌ രക്ഷിക്കാൻ ആയുഷ്മാൻ ഭാരതിന്റെ സഹകരണത്തോടെയാണ്‌ സംസ്ഥാന സർക്കാർ കാസ്പ്‌ നടപ്പാക്കുന്നത്‌. ആദ്യ വർഷത്തെ ഇൻഷുറൻസ് ദാതാക്കൾ റിലയൻസായിരുന്നു. ഇപ്പോൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്‌എച്ച്‌എ) നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019-–- 20ൽ 221 സ്വകാര്യ ആശുപത്രിയും 190 സർക്കാർ ആശുപത്രിയുമാണ്‌ പദ്ധതിയിലുണ്ടായിരുന്നത്.

എസ്‌എച്ച്‌എ രൂപീകരിച്ചശേഷം 281 സ്വകാര്യ ആശുപത്രികൾകൂടി ഭാഗമായി. 477 ആശുപത്രിയിലായി 1000 മെഡിക്കൽ കോ–-ഓർഡിനേറ്റർമാർ പ്രവർത്തിക്കുന്നു. 42 ലക്ഷം കുടുംബങ്ങളാണ്‌ പദ്ധതിയിൽ അംഗമായിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top