20 October Tuesday

കോവിഡ്‌ : രോഗലക്ഷണം ഇല്ലാത്തവർക്ക്‌ വീട്ടുനിരീക്ഷണം ഫലപ്രദം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ്‌ രോഗികൾക്ക്‌ വീട്ടുനിരീക്ഷണം ഫലപ്രദമാണന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക്‌ നിബന്ധനകൾക്ക് വിധേയമായി ഹോം ഐസൊലേഷൻ അനുവദിച്ചിട്ടുണ്ട്‌. എന്നാൽ, അനാവശ്യമായ ഭീതിയും തെറ്റിദ്ധാരണയും കാരണം വീട്ടിൽ മതിയായ സൗകര്യമുള്ളവർപോലും ഇതിന് തയ്യാറാകുന്നില്ല. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകാൻ കുടുംബാംഗങ്ങളും നാട്ടുകാരും നിർബന്ധിക്കുന്നു. ക്വാറന്റൈൻ കാര്യത്തിലെന്നപോലെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് ഹോം ഐസോലേഷനിൽ കഴിയുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

രോഗബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ലക്ഷണങ്ങൾ ഇല്ലാത്തതും വീടുകളിൽ സൗകര്യമുള്ളവരും പരമാവധി ഹോം ഐസോലേഷനിൽ കഴിയുന്നതാണ്‌ നല്ലത്‌. രോഗാവസ്ഥയിലെ മാനസിക സമ്മർദം പരമാവധി കുറയ്ക്കാനും കുടുംബാന്തരീക്ഷത്തിൽ ജാഗ്രതയോടെ കഴിയാനും സാധിക്കും.

ചികിത്സാകേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ലക്ഷണങ്ങൾ ഉള്ളവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുമായി മാറ്റിവയ്‌ക്കാനുമാകും. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top