21 October Wednesday

അഴീക്കോടന്റെ ധീരസ്‌മരണ പുതുക്കി കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തുന്നു


കണ്ണൂർ/ തൃശൂർ/ തിരുവനന്തപുരം
കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയം തുറന്നുകാട്ടുന്നതിനുള്ള ബഹുജന കൂട്ടായ്‌മയ്‌ക്ക്‌ തുടക്കംകുറിച്ച്‌ കേരളം അഴീക്കോടൻ രാഘവന്റെ ധീര രക്തസാക്ഷിത്വ സ്‌മരണ പുതുക്കി.

രാവിലെ സിപിഐ എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും ഓഫീസുകളിൽ പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. ഏരിയ കേന്ദ്രങ്ങളിൽ പാർടി നേതാക്കളും ജനപ്രതിനിധികളും സത്യഗ്രഹമിരുന്നു. കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. അഴീക്കോടൻ കുത്തേറ്റു വീണ തൃശൂർ ചെട്ടിയങ്ങാടിയിലെ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അനുസ്‌മരണ യോഗം ഉദ്‌ഘാടനം ചെയ്‌തു. 

എ കെ ജി സെന്ററിൽ കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പതാക ഉയർത്തി. എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ചിന്ത അങ്കണത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പതാക ഉയർത്തി.സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ പാർടി ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ജെ ജേക്കബ്‌ പതാക ഉയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top