31 October Saturday

സിബിഎസ്ഇ സ്കൂളുകളുടെ ഫീസ് നിർണയം: ഹൈക്കോടതി നിലപാട് തേടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


കൊച്ചി
സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളുടെ ഫീസ് നിർണയ മാനദണ്ഡം സംബന്ധിച്ച് ഹൈക്കോടതി നിലപാട് തേടി. നിയമാവലിപ്രകാരം എങ്ങനെയാണ് ഫീസ് നിശ്ചയിക്കുന്നതെന്ന് കാണിച്ച്  വ്യക്തമായ നിലപാട് അറിയിക്കാൻ സിബിഎസ്ഇയോട് കോടതി നിർദേശിച്ചു.

ഓൺലൈൻ ക്ലാസുകൾക്ക് ഫീസ് അടയ്‌ക്കാത്ത വിദ്യാർഥികളെ പുറത്താക്കരുതെന്ന ഉത്തരവ് കോടതി നീട്ടി. ഫീസ് അടയ്ക്കാത്ത വിദ്യാർഥികളെ പുറത്താക്കുമെന്ന ആലുവ സെന്റ്‌ ജോസഫ് പബ്ലിക്‌ സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്നാണ് മാനേജ്മെന്റ്‌ വിദ്യാർഥികൾക്ക് നോട്ടീസ് നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top