22 October Thursday

കോഴിക്കോട് വയനാട്‌ തുരങ്കപാത കൊങ്കൺ കോർപറേഷന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

തിരുവനന്തപുരം
കോഴിക്കോട്ടുനിന്ന്‌ വയനാട്ടിലേക്കുള്ള തുരങ്കപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) സർക്കാരിന് ലഭിച്ചാലുടൻ തുടർ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പഠനങ്ങൾക്കുശേഷം കൊങ്കൺ റെയിൽവേ കോർപറേഷനാണ്‌ റിപ്പോർട്ട്‌ നൽകുക. 

സർക്കാരിന്റെ നൂറുദിന പരിപാടിയിൽ പ്രധാനപ്പെട്ടതാണ്‌ കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കുള്ള ബദൽപാത. ആനക്കാംപൊയിലിൽനിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റർ നീളമുണ്ടാകും. തുരങ്കത്തിന്റെ നീളം 6.9 കിലോമീറ്റർ വരും. തുരങ്കനിർമാണത്തിൽ വൈദഗ്ധ്യം തെളിയിച്ച കൊങ്കൺ റെയിൽവേ കോർപറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി  നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നൽകി. കിഫ്ബിയിൽനിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top