27 September Monday

കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

തൃശൂര്‍> കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. കൊരട്ടി പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് സംഘം വലയിലായത്.
 
ലാലൂര്‍ സ്വദേശി ജോസ്, മണ്ണുത്തി സ്വദേശി സുബീഷ്, പഴയന്നൂര്‍ സ്വദേശി മനീഷ്, തമിഴ്‌നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരാണ് പിടിയിലായത്. 200 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്

. കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനായി വിശാഖപട്ടണത്തുനിന്ന് തമിഴ്‌നാട് വഴിയാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന്  പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കും.

കാറിലും ലോറിയിലുമായാണ് കഞ്ചാവ് കടത്തിയത്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top