27 September Sunday
ആഗസ്‌ത്‌ 5ന് ദേശീയ പ്രതിഷേധ ദിനം

മോട്ടോർ തൊഴിലാളികൾ ദേശീയ പണിമുടക്കിലേക്ക് -

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020



തിരുവനന്തപുരം
കേന്ദ്ര സർക്കാർ പിന്തുടരുന്ന ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മോട്ടോർ തൊഴിലാളികൾ ദേശീയ പണിമുടക്കിലേക്ക്‌. ഗതാഗത മേഖലയിൽ അഖിലേന്ത്യാ പണിമുടക്കിന്‌ ഒരുങ്ങാൻ  ദേശീയ ഫെഡറേഷനുകളുടെയും പ്രാദേശിക യൂണിയനുകളുടെയും കോ-–-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. പണിമുടക്കിന് മുന്നോടിയായി ആഗസ്‌ത്‌ അഞ്ചിന്‌ ദേശീയാടിസ്ഥാനത്തിൽ പ്രതിഷേധദിനം ആചരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രതിഷേധം.

തുടർച്ചയായുള്ള ഇന്ധനവില വർധനയും മോട്ടോർ വാഹന നിയമ ഭേദഗതിയും ഗതാഗത മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഓട്ടോ, ടാക്സി, ബസ്, ചരക്ക്കടത്തു വാഹനങ്ങൾ എന്നിവ പരിമിതമായേ ഓടുന്നുള്ളു. അവർത്തിച്ചാവശ്യപ്പെട്ടിട്ടും ഈ മേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ യാതൊരു സാമ്പത്തിക ആനുകൂല്യവും അനുവദിച്ചില്ല. റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന പ്രതിലോമകരമായ മാറ്റങ്ങളും തൊഴിലാളി വിരുദ്ധമാണ്‌.  ഇത്തരം നടപടികൾക്കെതിരായാണ്‌ പണിമുടക്ക് സംഘടിപ്പിക്കുന്നത്. 

വീഡിയോ കോൺഫറൻസ്‌ വഴി എം ഷൺമുഖം എം പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ കെ കെ ദിവാകരൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രതിഷേധ ദിനാചരണവും പണിമുടക്കിന്റെ  മുന്നൊരുക്ക പ്രവർത്തനങ്ങളും വിജയിപ്പിക്കാൻ കെ കെ ദിവാകരൻ ( സിഐടിയു ), ഉമേഷ്‌ കുമാർ ശർമ (ഐഎൻടിയുസി ),നിർമൽ സിങ് ദളിവാൾ (എഐടിയുസി ), ഹനുമന്ത് താട്ടെ (എച്ച്‌എംഎസ്), എം ഷണ്മുഖം (എൽപിഎഫ് ), ചാൾസ് ജോർജ് (ടിയുസിഐ), ശശാങ്ക് ശരദ് റോയ് (ബെസ്റ്റ് വർക്കേഴ്സ് യൂണിയൻ), എസ് കെ റോയ് (ഡൽഹി ട്രാൻസ്‌പോർട്ട്‌ വർക്കേഴ്സ് യൂണിറ്റി സെന്റർ), അശ്വത്മാ റെഡ്ഡി (തെലങ്കാന ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ), ടി തിരുമലസ്വാമി (തമിഴ്നാട് ട്രാൻസ്‌പോർട്ട്‌ സ്‌റ്റാഫ് ഫെഡറേഷൻ )എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top