19 September Thursday

കെഎസ‌്‌യു വിദ്യാഭ്യാസ ബന്ദ‌് വീണ്ടും പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019


കെഎസ‌്‌യു പ്രഖ്യാപിച്ച സംസ്ഥാന വിദ്യാഭ്യാസ ബന്ദ‌് വിദ്യാർഥികൾ വീണ്ടും തള്ളി. സ‌്കൂളുകളിലും കലാലയങ്ങളിലും പതിവുപോലെ ക്ലാസുകൾ നടന്നു.  സിബിഎസ‌്ഇ സ‌്കൂ‌ളുകളും തുറന്ന‌് പ്രവർത്തിച്ചു. കെഎസ‌്‌യു പുതുതായി യൂണിറ്റ‌് രൂപീകരിച്ച തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജ‌ിലും  പഠിപ്പ‌് മുടക്കാനോ പ്രകടനം നടത്താനോ കഴിഞ്ഞില്ല. തലസ്ഥാനത്തെ പ്രധാന ക്യാമ്പസുകളിലും, സ‌്കൂളുകളിലും പ്രകടനം നടത്താൻപോലും വിദ്യാർഥികളെ കിട്ടിയില്ല. കെഎസ‌്‌യുവിന‌് മേൽക്കൈയുള്ള ക്യാമ്പസുകളിലടക്കം ക്ലാസ് നടന്നു.

മൂന്നാഴ‌്ചയ‌്ക്കുള്ളിൽ കെഎസ‌് യു നടത്തുന്ന മൂന്നാമത്തെ വിദ്യാഭ്യാസ ബന്ദാണ‌് ചൊവ്വാഴ‌്ചത്തേത‌്.  അടുത്ത ആഴ‌്ച  ഡിഗ്രി പരീക്ഷ നടക്കാനിരിക്കെയാണ‌് മൂന്നാമത്തെ പഠിപ്പ‌് മുടക്കിന‌് കെഎസ‌്‌യു ആഹ്വാനം ചെയ‌്തത‌്.  യൂണിവേഴ‌്സിറ്റി കോളേജ‌് വിഷയത്തിൽ പൊലീസ‌് കെഎസ‌്‌യു–-യൂത്ത‌് കോൺഗ്രസ‌് നേതാക്കളെ മർദിച്ചെന്ന‌് ആരോപിച്ചാണ‌് ചൊവ്വാഴ‌്ചത്തെ പഠിപ്പ‌് മുടക്ക‌്.

എന്നാൽ പൊലീസിനുനേരെ ബോധപൂർവം ആക്രമണം അഴിച്ചുവിട്ട‌് അതിന്റെ മറവിൽ എട്ടുദിവസമായി തുടരുന്ന സമരത്തിൽനിന്ന‌് തടിയൂരുകയായിരുന്നു കെ‌എസ‌്‌യു നേതാക്കൾ. അക്രമത്തിന്റെ മറവിൽ സമരം നിർത്തേണ്ടി വന്നതിന്റെ ജാള്യം മറയ‌്ക്കാൻ വീണ്ടും വിദ്യഭ്യാസ ബന്ദിന‌് ആഹ്വാനവും ചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top