അങ്കമാലി
മൂന്നുദിവസത്തെ ‘ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2022’ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി പ്രദർശനത്തിന് കറുകുറ്റി അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി അധ്യക്ഷനായി. ദേശീയ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി പ്രദർശനം കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു.
മത്സരവിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.ഫോട്ടോഗ്രഫി, വീഡിയോഗ്രഫി ഉൽപ്പന്ന പ്രദർശനമേള 25ന് സമാപിക്കും. എകെപിഎ സംസ്ഥാന കമ്മിറ്റിയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. സോണി, കാനോൺ, ഫ്യൂജി, നിക്കോൺ തുടങ്ങി 150 കമ്പനികളാണ് മൂന്നുദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..