03 June Wednesday

നേതാക്കള്‍ കുടുംബസമേതം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ആർസി അമല ബേസിക്‌ യു പി സ്‌കൂളിലെ ബൂത്തിലേക്ക്‌ കുടുംബസമേതം എത്തുന്നു


സംസ്ഥാനത്താകെ രാവിലെതന്നെ വോട്ടെടുപ്പ‌് കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നീണ്ടനിര അനുഭവപ്പെട്ടു. ആദ്യമണിക്കൂറുകളിൽ തന്നെ പ്രമുഖനേതാക്കൾ വോട്ടുരേഖപ്പെടുത്താനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ കണ്ണൂർ പിണറായി ആർസി അമല ബേസിക‌് യുപി സ‌്കൂളിൽ വോട്ടുചെയ‌്തു. ഭാര്യ കമല, മക്കളായ വിവേക‌്, വീണ, ചെറുമകൻ എന്നിവർക്കൊപ്പം പാണ്ട്യാല മുക്കിലെ വീട്ടിൽനിന്ന‌് മുഖ്യമന്ത്രി നടന്നുവരികയായിരുന്നു. രാവിലെ 7.45ഓടെ പോളിങ‌് ബൂത്തിലെത്തിയെങ്കിലും വോട്ടിങ‌് യന്ത്രം തകരാറായതിനാൽ അൽപ്പസമയം കാത്തുനിൽക്കേണ്ടിവന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ കോടിയേരി ജൂനിയർ ബേസിക‌് യുപി സ‌്കൂളിൽ വോട്ടുചെയ‌്തു. ഭാര്യ വിനോദിനിക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം രാവിലെ 9.15ഓടെ ബൂത്തിലെത്തിയ കോടിയേരി രണ്ടുമണിക്കൂറിലേറെ ക്യൂനിന്നാണ‌് വോട്ടുചെയ‌്തത‌്.

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ എംപി തൃക്കരിപ്പൂർ മണ്ഡലത്തിലെ നീലേശ്വരം എൻകെബിഎം എയുപി സ‌്കൂളിലെ പതിനാറാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ പി ജയരാജൻ പാപ്പിനിശേരി അരോളി ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലും കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ കെ കെ ശൈലജ പഴശ്ശി വെസ‌്റ്റ‌് യുപി സ‌്കൂളിലും വോട്ടു ചെയ‌്തു. എൽഡിഎഫ‌് കണ്ണൂർ മണ്ഡലം സ്ഥാനാർഥിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിക്ക‌് ചെറുതാഴം ഗവ. എൽപി സ‌്കൂളിലായിരുന്നു വോട്ട‌്. കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മോറാഴ സെൻട്രൽ യുപി സ‌്കൂളിൽ വോട്ടു ചെയ‌്തു.

പൊളിറ്റ‌് ബ്യൂറോ അംഗങ്ങളായ എസ‌് രാമചന്ദ്രൻപിള്ള തിരുവനന്തപുരത്ത്പിഎംജിയിലെ സ‌്കൂൾ ബൂത്തിലും എംഎ ബേബി കുടുംബസമേതം രാവിലെ ഡിഇഒ ഓഫീസിലെ പൊളിംഗ‌് സ‌്റ്റേഷനിലും വോട്ട‌് രേഖപ്പെടുത്തി. ഗവർണർ ജസ‌്റ്റീസ‌് പി സദാശിവം ഭാര്യക്കൊപ്പം ജവഹർ നഗർ സ‌്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ‌് വർക്കിംഗ‌് കമ്മിറ്റി അംഗം എ കെ ആന്റണി ജഗതി ഹൈസ‌്കൂളിൽ വോട്ടുചെയ‌്തു. കർദിനാൾ മാർ ബസേലിയോസ‌് ക്ലീമിസ‌് കത്തോലിക്ക ബാവ പട്ടം ഗേൾസ‌് സ‌്കൂളിലെയും തിരുവന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപത ആർച്ച‌് ബിഷപ്പ‌് സൂസൈപാക്യം കവടിയാർ ജവഹർ നഗർ എൽപി സ‌്കൂളിലെയും ബൂത്തിൽ വോട്ടുചെയ‌്തു.

കേന്ദ്രകമ്മിറ്റിയംഗം മന്ത്രി എ കെ ബാലൻ പാലക്കാട‌് നഗരത്തിലെ പറക്കുന്നം എൽപി സ‌്കൂളിൽ വോട്ട‌് രേഖപ്പെടുത്തി‌. മുതിർന്ന സിപിഐ എം നേതാവ‌് വി എസ‌് അച്യുതാനന്ദൻ ആലപ്പുഴ പറവൂർ ഗവ. ഹൈസ‌്കൂളിലെ 86–-ാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ടു ചെയ‌്തു. കേന്ദ്രകമ്മിറ്റി അം​ഗമായ മന്ത്രി ഡോ ടി എം തോമസ‌് ഐസക‌് ആലപ്പുഴ എസ‌്ഡിവി ബോയ‌്സ‌് ഹൈസ‌്കൂളിൽ വോട്ടുരേഖപ്പെടുത്തി. ജെഎസ‌്എസ‌് ജനറൽ സെക്രട്ടറി കെ ആർ ഗൗരിയമ്മ എസ‌്ഡിവി ഗേൾസ‌് ഹൈസ‌്കൂളിലെ ബൂത്തിൽ വോട്ട‌് ചെയ‌്തു. എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ‌്കൂളിൽ വോട്ടുചെയ‌്തു.

തൃശൂർ കേരളവർമ കോളേജ് ബൂത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ എ വി ജയരാ-ഘവൻ വോട്ടുചെയ്തു. കേന്ദ്രകമ്മി-റ്റി- അം-ഗം കെ രാധാകൃഷ്ണൻ ചേലക്കര മണ്ഡലത്തിലെ തോന്നൂർക്കര എയുപി സ്കൂളിലും വോട്ട‌്ചെയ്തു.- കത്തോ-ലിക്ക ആർ-ച്ച്-- ബി-ഷപ‌് മാർ- ആൻഡ്രൂസ് താ-ഴത്ത‌് തൃശൂർ- സെന്റ്-- ക്ലയേഴ്--സ്-- ഗേൾ-സ് സ്കൂ-ളിൽ വോട്ട്ചെയ്തു.കൽദായ ആർച്ച് ബിഷപ്ഡോ.- മാർ- അപ്രേം തൃശൂർ കാൽഡിയൻ സിറിയൻഹയർ സെക്കൻഡറി സ്കൂളി-ൽ വോട്ടു ചെയ്തു.

കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വനും ഭാര്യ ജി ഗീതയും കോട്ടയം കുടമാളൂർ ഗവ. ഹയർസെക്കൻഡറി സ‌്കൂളിൽ 117–-ാം നമ്പർ ബൂത്തിൽ വോട്ട‌് രേഖപ്പെടുത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുടുംബസമേതം കാനം ഷൺമുഖ വിലാസം ഗവ. എൽപി സ‌്കൂളിൽ 84ാം നമ്പർ ബൂത്തിൽ വോട്ട‌് ചെയ‌്തു.
പ്രമുഖ കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി പുതുപ്പള്ളി ജോർജിയൻ പബ്ലിക‌് സ‌്കൂളിലും ഓർത്തഡോക‌്സ‌് സഭാധ്യക്ഷൻ ബസേലിയോസ‌് മാർത്തോമ്മാ പൗലോസ‌് ദ്വിതീയൻ കാതോലിക്കാ ബാവ മുട്ടമ്പലം ലൈബ്രറിയിലും കാഞ്ഞിരപ്പള്ളി ബിഷപ‌് മാർ മാത്യു അറയ‌്ക്കൽ കാഞ്ഞിരപ്പള്ളി സെന്റ‌് മേരീസ‌് ഹൈസ‌്കൂളിലും എൻഎസ‌്എസ‌് ജന. സെക്രട്ടറി ജി സുകുമാരൻ നായർ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂൾ 115ാം നമ്പർ ബൂത്തിലും വോട്ടുചെയ്തു.

കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം കോഴിക്കോട് ​ദേവഗിരി സെന്റ‌് സേവ്യേഴ‌്സ‌് ഹൈസ‌്കൂളിൽ രാവിലെയെത്തി വോട്ട‌് രേഖപ്പെടുത്തി. കൽപ്പറ്റ എസ‌്കെഎംജെ ഹയർസെക്കൻഡറി സ‌്കൂളിൽ എം പി വീരേന്ദ്രകുമാർ എംപി വോട്ട‌് ചെയ‌്തു.

വരിയില്‍നിന്ന് മോഹൻലാല്‍, ആദ്യമെത്തി ടൊവിനോ
ചലച്ചിത്രതാരം മോഹൻലാൽ തിരുവനന്തപുരത്ത് മുടവൻമുഗൾ സ‌്കൂളിൽ വോട്ടുചെയ‌്തു. അദ്ദേഹം പഠിച്ച സ‌്കൂളാണിത‌്. ഏറെ നേരം അദ്ദേഹം ക്യൂവിൽ കാത്തുനിന്നാണ‌് വോട്ടുരേഖപ്പെടുത്തിയത‌്. മമ്മൂട്ടി പനമ്പള്ളിനഗറിലെ ഗവ. ജിഎച്ച‌്എസിലും വോട്ട‌് രേഖപ്പെടുത്തി. യുവതാരം ടൊവിനോ തോമസ് ഇരിങ്ങാലക്കുട ​​ഗവ. ​ഗേൾസ് എച്ച് എസിൽ ആദ്യ വോട്ടറായി സമ്മതിദാന അവകാശം വിനിയോ​ഗിച്ചു.

കേരള സംഗീത നാടക അക്കാദമി- ചെയർപേഴ്സൺ-  കെപിഎസി ലളി-ത വടക്കാഞ്ചേരി എങ്കക്കാട് സ് കൂളിലും നടി- മഞ്ജുവാര്യർ തൃശൂർ പുള്ള്-എഎൽപി സ്കൂളിലും- വോട്ട‌് ചെയ്തു.  തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ‌് ഗോപി വോട്ട‌് ചെയ‌്തില്ല. തിരുവനന്തപുരത്തായിരുന്നു വോട്ട‌്.എം ടി വാസുദേവൻ നായർ കോഴിക്കോട് സെന്റ‌് വിൻസെന്റ‌് കോളനി സ‌്കൂളിലും  യു എ ഖാദർ പൊക്കുന്ന‌് ഗണപത‌് യുപി സ‌്കൂളിലും വോട്ട് രേഖപ്പെടുത്തി.


പ്രധാന വാർത്തകൾ
 Top