19 February Tuesday

നിഘണ്ടുവിലെ തെറ്റ് അന്വേഷിക്കാന്‍ മൂന്നംഗ സമിതി

വെബ് ഡെസ്‌ക്‌Updated: Monday Apr 24, 2017


തിരുവനന്തപുരം > കേരള സര്‍വകലാശാലയുടെ മലയാള മഹാ നിഘണ്ടു ഒമ്പതാം വോള്യത്തില്‍ തെറ്റുകള്‍ കടന്നുകൂടിയത് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിഘണ്ടുവില്‍ വലിയ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഒമ്പതാം വോള്യത്തിന്റെ വില്‍പ്പന നിര്‍ത്താനും വിറ്റഴിഞ്ഞ ഏതാനും കോപ്പികള്‍ പിന്‍വലിക്കാനും തീരുമാനിച്ചതായി സര്‍വകലാശാലാ അധികാരികള്‍ അറിയിച്ചു. സര്‍വകലാശാലാ മലയാള വിഭാഗം പ്രൊഫസര്‍ സി ആര്‍ പ്രസാദ്, അസോസിയറ്റ് പ്രൊഫസര്‍ എസ് ഷിഫ, ഇംഗ്ളീഷ് പ്രൊഫസര്‍ മീന ടി പിള്ള എന്നിവരെയാണ് വൈസ് ചാന്‍സലര്‍ ഡോ. പി കെ രാധാകൃഷ്ണന്‍ അന്വേഷണത്തിന് നിയോഗിച്ചത്.

900 രൂപ വില നിശ്ചയിച്ചിട്ടുള്ള ഒമ്പതാം വോള്യത്തിന്റ കുറച്ചു പ്രതികള്‍ മാത്രമാണ് വിറ്റുപോയത്. മഹാ നിഘണ്ടുവിന്റെ സ്രഷ്ടാവായ ഡോ. ശൂരനാട്ടു കുഞ്ഞന്‍പിള്ള നിര്‍ദേശിച്ച കാര്യങ്ങള്‍ പോലും ഒമ്പതാം വോള്യത്തില്‍ ഒഴിവാക്കിയതായാണ് ആരോപണം.

പ്രധാന വാർത്തകൾ
 Top