17 February Sunday

മാവേലിക്കര പൊന്നമ്മാള്‍ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2017


തൃപ്പൂണിത്തുറ > പ്രശസ്ത സംഗീതജ്ഞ മാവേലിക്കര എല്‍ പൊന്നമ്മാള്‍ (84) നിര്യാതയായി. സംസ്കാരം നടത്തി. എരൂര്‍ പിഷാരി കോവില്‍ ലെയ്നില്‍ ശിവശക്തിയിലായിരുന്നു താമസം.

ആദ്യകാല ഹരികഥ സംഗീതജ്ഞയും പ്രശസ്ത കര്‍ണാടക സംഗീത വിദൂഷിയും ആയിരുന്നു. 12-ാം വയസ്സില്‍ ആദ്യ ഹരികഥ ഭാഷണത്തില്‍ അരങ്ങേറ്റം നടത്തിയ പൊന്നമ്മാള്‍ തുടര്‍ന്നുള്ള 12 വര്‍ഷം കേരളത്തിലങ്ങോളമിങ്ങോളം നിരവധി വേദികളില്‍ ഹരികഥ അവതരിപ്പിച്ചു. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍നിന്ന് ഗാനഭൂഷണം ഒന്നാം റാങ്കില്‍ പാസായ പൊന്നമ്മാള്‍ കേരളത്തിലെ വിവിധ സംഗീതവിദ്യാലയങ്ങളില്‍ അധ്യാപികയായി ജോലിചെയ്തിട്ടുണ്ട്. നിരവധി വേദികളില്‍ കച്ചേരികളും നടത്തി. 1960 മുതല്‍ ആകാശവാണിയില്‍ കര്‍ണാടകസംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. പരേതനായ സംഗീതജ്ഞന്‍ പത്മനാഭ അയ്യരാണ് ഭര്‍ത്താവ്. സംഗീതജ്ഞന്‍ മാവേലിക്കര പി സുബ്രഹ്മണ്യന്‍ മകനും ധനലക്ഷ്മി മരുമകളുമാണ്.

പ്രധാന വാർത്തകൾ
 Top