31 March Tuesday

ജയിലുകൾ മാനസിക പരിവർത്തന കേന്ദ്രങ്ങൾ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

തളിപ്പറമ്പ്
ജയിലെന്നാൽ തുറങ്കുകളല്ലെന്നും മാനസിക പരിവർത്തന കേന്ദ്രങ്ങളാണെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പ് ഹൈടെക് ജില്ലാ ജയിൽ നിർമാണം കാഞ്ഞിരങ്ങാട്‌ ഉദ്‌ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമയബന്ധിതമായി തളിപ്പറമ്പ്  ജയിലിന്റെ നിർമാണം പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിൽ വകുപ്പിൽ നടപ്പാക്കുന്ന പുതിയ വികസന പദ്ധതി വിശദീകരിച്ച് പ്രസിദ്ധീകരിച്ച ഉയരെ എന്ന പ്രത്യേക പതിപ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ പരിയാരം പഞ്ചായത്തിനുള്ള ജയിൽ വകുപ്പിന്റെ ഉപഹാരം  പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷിന് മുഖ്യമന്ത്രി സമ്മാനിച്ചു. കോന്നി തുറന്ന ജയിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഒരേസമയം 11 ജയിലുകൾ പുതുതായി നിർമിക്കുന്നത്‌ ചരിത്രപരമായ നേട്ടമാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്‌ പറഞ്ഞു.  കാസർകോട്‌ പെരിയ, സുൽത്താൻ ബത്തേരി, വടകര എന്നിവിടങ്ങളിൽ പുതിയ ജില്ലാ ജയിൽ നിർമിക്കും. ഋഷിരാജ് സിങ്‌ പറഞ്ഞു.ജയിംസ്‌ മാത്യു എംഎൽഎ അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top