28 February Friday

സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരം പി പി കെ പൊതുവാളിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


തിരുവനന്തപുരം
സംസ്ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ 2019ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്‌ക്കുള്ള സി ജി ശാന്തകുമാർ പുരസ്‌കാരത്തിന്‌ പി പി കെ പൊതുവാൾ അർഹനായി. 60,001 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

കഥ–-നോവൽ വിഭാഗത്തിൽ കലവൂർ രവികുമാറിന്റെ ‘ചൈനീസ്‌ ബോയ്‌’ എന്ന കൃതിക്കാണ്‌ പുരസ്‌കാരം. വൈജ്ഞാനിക വിഭാഗത്തിൽ ഡോ. കെ എൻ ഗണേഷിന്റെ ചരിത്രം ഉണ്ടാകുന്നത്‌ എന്ന കൃതി അർഹമായി. മറ്റ്‌ പുരസ്‌കാരങ്ങൾ: കവിത–-ഡോ. എസ്‌ രാജശേഖരൻ (കിങ്ങിണിത്തുമ്പി), പുനരാഖ്യാനം–-ജ്യോതി കെ ജി (ഐതിഹ്യമാല കുട്ടികൾക്ക്‌), ശാസ്‌ത്രം–-ഉണ്ണി അമ്മയമ്പലം (സുക്ഷ്‌മ ജീവി സൂപ്പർ ജീവി), ജീവചരിത്രം–-രാജു കാട്ടുപുനം (പണ്ഡിറ്റ്‌ കെ പി കറുപ്പൻ), ചിത്രീകരണം–-രാജീവ്‌ എൻ ടി (മൂങ്ങാച്ചികുഞ്ഞ്‌), പുസ്‌തക ഡിസൈൻ–-രാജേഷ്‌ ചാലോട്‌ (മഴവില്ല്‌), ചിത്രപുസ്‌തകം–-ഗോപി പട്ടിത്തറ (അമലൂന്റെ ആകാശം), നാടകം–- ഷേർളി സോമസുന്ദരം (ചിപ്‌കോ ചിപ്‌കോ).

20,000 രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ ഈ വിഭാഗങ്ങളിലെ പുരസ്‌കാരം. പെരുമ്പടവം ശ്രീധരൻ, ഡോ. ജോർജ്‌ ഓണക്കൂർ, പ്രൊഫ. വി മധുസൂദനൻ നായർ എന്നിവർ അടങ്ങിയ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. 2016, 17, 18 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്‌തകങ്ങളാണ്‌ പരിഗണിച്ചത്‌. പുരസ്‌കാരം നൽകുന്ന തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ പള്ളിയറ ശ്രീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top