22 February Saturday

ഐക്യസന്ദേശമായി ഭരണഘടനാ സംരക്ഷണസംഗമം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


കോലഞ്ചേരി
മതാതീതമായി മനുഷ്യരുടെ ഐക്യം ഉയർത്തിപ്പിടിക്കുന്നതിന്‌ നേതാജി സുഭാഷ് ചന്ദ്രബോസ് വഹിച്ച പങ്ക് ഓർമപ്പെടുത്തി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണസംഗമം സംഘടിപ്പിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ 26ന്‌ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം കൂടിയാണ്‌ വിവിധ എരിയ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിച്ചത്‌.

കോലഞ്ചേരി ഏരിയ കമ്മിറ്റി പെരിങ്ങാലയിൽ സംഘടിപ്പിച്ച സംഗമം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി കെ വർഗീസ് അധ്യക്ഷനായി. കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമം സെക്രട്ടറി കെ എം റിയാദ് ഉദ്‌ഘാടനം ചെയ്തു. കെ ജെ ആന്റണി അധ്യക്ഷനായി.  തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയുടെ സംഗമം സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. എൻ ജി സുജിത്‌കുമാർ അധ്യക്ഷനായി. വൈറ്റില കമ്മിറ്റി സംഘടിപ്പിച്ച പരിപാടി കലാസാഹിത്യസംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ പി അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ഗോകുലൻ കൊല്ലേരി അധ്യക്ഷനായി. കുമ്പളങ്ങിയിൽ ജോൺ ഫെർണാണ്ടസ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ജെയ്സൺ ടി ജോസ് അധ്യക്ഷനായി. കോതമംഗലം കീരമ്പാറയിൽ ഏരിയ സെക്രട്ടറി ആർ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. വി വി കുഞ്ഞപ്പൻ അധ്യക്ഷനായി. കവളങ്ങാട്‌ പൈങ്ങോട്ടൂരിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ എ അൻഷാദ്‌ ഉദ്‌ഘാടനം ചെയ്തു. റാജി വിജയൻ അധ്യക്ഷനായി. പെരുമ്പാവൂരിൽ ഏരിയ സെക്രട്ടറി പി എം സലീം ഉദ്‌ഘാടനം ചെയ്തു. എ എൻ സുനിൽ അധ്യക്ഷനായി. മുളന്തുരുത്തി ഏരിയ കമ്മിറ്റിയുടെ സംഗമം ജോൺ ഫെർണാണ്ടസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി സി ഷിബു അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top