27 September Sunday

‘സർക്കാരിനു നന്ദി’

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


കാക്കനാട്
എടത്തല പഞ്ചായത്തിലെ മുതിരക്കാട്ടുമുകളിൽ താമസിക്കുന്ന ഫൈസൽ–-ജാസ്മിൻ ദമ്പതികൾ കുഞ്ഞുങ്ങളോടൊപ്പമാണ് ലൈഫ് മിഷൻ സംഗമത്തിനെത്തിയത്. മുപ്പതുകാരനായ ഫൈസലിന് വയറിങ്‌ ജോലിയാണ്. ജാസ്മിന് തൊഴിലില്ല. നാലു വയസ്സുള്ള ഫാത്തിമ നിയ, ഒന്നര വയസ്സുള്ള ദുൾക്കർ നയിൻ എന്നിവരോടൊപ്പം ഏറെ സന്തോഷത്തോടെയാണ് പരിപാടിക്ക്‌  എത്തിയതെന്ന് ഫൈസൽ പറഞ്ഞു. തന്റെ ജീവിതത്തിൽ ഇത്തരത്തിൽ ഒരു വീട് നിർമിക്കാൻ കഴിയില്ല. എല്ലാ സൗകര്യവും ഇതിലുണ്ട്. രണ്ടര സെന്റ് ഭൂമി മാത്രമേയുള്ളൂ എന്നതിനാൽ ബാങ്ക് വായ്പ ലഭിക്കില്ല. എങ്കിലും വളരെ സന്തോഷവും ചാരിതാർഥ്യവും തോന്നുന്നതായി ഫൈസൽ പറഞ്ഞു. സർക്കാരിനും പഞ്ചായത്തിനും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top