28 September Monday

സാങ്കേതികമുന്നേറ്റങ്ങളിലൂടെ വികസനവെല്ലുവിളികൾ നേരിടണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

കേരള ഇന്നവേഷൻ ദിന പരിപാടി ഉദ്‌ഘാടനംചെയ്യാൻ ജവഹർ ബാലഭവനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിദ്യാർഥികൾ സ്വീകരിക്കുന്നു


തിരുവനന്തപുരം
ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികളെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഡെവലപ്മെന്റ ആൻഡ്‌ ഇന്നവേഷൻ കൗൺസിൽ (കെ- ഡിസ്‌ക്) സംഘടിപ്പിച്ച കേരള ഇന്നവേഷൻ ദിനത്തിന്റെയും കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിന്റെയും ഉദ്ഘാടനവും കേരള ഫുഡ് പ്ലാറ്റ്ഫോം മൊബൈൽ ആപ്പിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ വകുപ്പുകളുടെ പ്രവർത്തനം കൂടുതൽ മികച്ചതാക്കാൻ ബ്ളോക്ക് ചെയിൻ, മെഷീൻ ലേണിങ്‌, നിർമിത  ബുദ്ധി തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണം. നിർമിത ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന ഡിജിറ്റൽ മെഷീനുകളുടെയും റോബോട്ടുകളുടെയും രൂപകൽപ്പനയും വികസനവുമാണ് പുതിയ ലോകം ആവശ്യപ്പെടുന്നത്.

ഉന്നതനിലവാരം പുലർത്തുന്ന മാനവവിഭവം നൽകാനാകുന്ന പ്രദേശങ്ങളാകും ഏറ്റവും വളർച്ചയും വികസനവും നേടുന്നത്. അഭ്യസ്തവിദ്യർ ഏറെയുള്ള നമ്മുടെ നാടിന് ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ അനുകൂലമാക്കാനാണ് ശ്രമം. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ് ഇക്കോസിസ്റ്റമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top