27 February Thursday

കൊറോണ വൈറസ്‌ : ഏത്‌ സാഹചര്യവും നേരിടാൻ സജ്ജം: ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


തിരുവനന്തപുരം
കൊറോണ വൈറസ്‌ ബാധയിൽ സംസ്ഥാനത്ത്‌ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഏത്‌ സാഹചര്യവും നേരിടാൻ സജ്ജരായിരി
ക്കണമെന്ന്‌ നിർദേശം നൽകിയിട്ടുണ്ട്‌.

നിരീക്ഷണ വാർഡുകൾ എല്ലാ മെഡിക്കൽ കോളേജിലും സജ്ജമാക്കും. എറണാകുളം മെഡിക്കൽ കോളേജിൽ വാർഡ്‌ സജ്ജമായി. നിപാ ബാധയെത്തുടർന്ന്‌ നിരീക്ഷണ  വാർഡുകൾ തയ്യാറാക്കാനും സുരക്ഷാക്രമീകരണം ഏർപ്പെടുത്താനും ആശുപത്രി ജീവനക്കാർക്ക്‌ പരിശീലനം നൽകിയിരുന്നു.

കടുത്ത പനി, ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം നിരീക്ഷിക്കും. വിമാനത്താവളങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദേശം നൽകി. വൈറസ്‌ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന്‌ മടങ്ങിയെത്തിയവർ ജില്ലാ മെഡിക്കൽ ഓഫീസുകളിൽ റിപ്പോർട്ട്‌ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top