24 November Tuesday
കെഎസ്‌ആർടിസി വാങ്ങുന്നത്‌ 50 ഇലക്‌ട്രിക്‌ ബസും 310 സിഎൻജി ബസും

ഗ്രീൻ സിറ്റിയിൽ പായാൻ ഇക്കോ ഫ്രൻഡ്‌ലി ‘ആനവണ്ടി’‌ ; 360 ബസ്‌ വാങ്ങാൻ അനുമതി

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


സ്വന്തം ലേഖകൻ
തിരുവനന്തപുരത്തെ ഗ്രീൻ സിറ്റിയാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി 360 സിഎൻജി, എൽഎൻജി, ഇലക്ട്രിക് ബസുകൾ‌ വാങ്ങാനൊരുങ്ങി ഗതാഗതവകുപ്പ്. മൂന്നു വർഷംകൊണ്ട്‌ നഗരത്തിൽ സർവീസ്‌ നടത്തുന്ന ബസുകൾ‌ പൂർണമായും ഇക്കോ ഫ്രൻഡ്‌ലിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്‌. 50 ഇലക്‌ട്രിക്‌ ബസും 310 സിഎൻജി‌ ബസുമാണ് ഇതിനായി‌ വാങ്ങുന്നത്‌.

ബസിന്‌ 286.50 കോടി രൂപയുടെ അനുമതി സംസ്ഥാന സർക്കാർ  നൽകിയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കിഫ്‌ബിയിൽനിന്ന്‌ വായ്‌പയായാണ്‌ പണം ലഭിക്കുക. 27.50 കോടി രൂപ (50 ഇലക്ട്രിക് ബസ്‌ വാങ്ങുന്നതിന്) കേന്ദ്ര സർക്കാരിന്റെ ഫെയിം രണ്ട്‌ പദ്ധതിയുടെ കീഴിൽ സബ്സിഡി ലഭിക്കും. ശേഷിക്കുന്ന തുക കിഫ്ബി നാല്‌ ശതമാനം പലിശ നിരക്കിലാണ്‌ വായ്പ നൽകുക. ആനയറയിൽ സിഎൻജി പമ്പ്‌ നിലവിലുണ്ട്‌. മറ്റ്‌ ജില്ലകളിൽ ആരംഭിക്കാനും പദ്ധതിയുണ്ട്‌. ഇന്ത്യൻ ഓയിൽ കോർപറേഷൻ 44 രൂപയ്ക്കാണ് ഒരു കിലോ എൽഎൻജി നൽകുന്നത്. സിഎൻജി വില 57.3 രൂപയും. ഇതോടെ 30 ശതമാനത്തോളം ഇന്ധനച്ചെലവ്‌ കുറയ്‌ക്കാമെന്നാണ്‌ കെഎസ്‌ആർടിസിയുടെ‌ കണക്കുകൂട്ടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top