23 November Monday

ശിവശങ്കർ പ്രതിയല്ലെന്ന്‌ എൻഐഎ

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


സ്വന്തം ലേഖകൻ
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതിൽ എൻഐഎ അന്വേഷിക്കുന്ന കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ പ്രതിയല്ലെന്ന്‌ അന്വേഷണ ഏജൻസി കോടതിയിൽ. മുൻകൂർ ജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ്‌ കൊച്ചിയിലെ പ്രത്യേക കോടതിയിൽ‌ എൻഐഎ ഇക്കാര്യം അറിയിച്ചത്‌. ഇതേത്തുടർന്ന്‌ കോടതി ജാമ്യഹർജി പരിഗണിക്കേണ്ടെന്ന്‌ തീരുമാനിച്ചു.

കേസിൽ വിവിധഘട്ടങ്ങളിലായി 90 മണിക്കൂറോളം കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. നേരത്തെ കസ്‌റ്റംസ്‌ കേസിലും എൻഫോഴ്‌സ്‌മെന്റ്‌ കേസിലും ശിവശങ്കറിനെ അറസ്‌റ്റുചെയ്യുന്നത്‌ ഹൈക്കോടതി തടഞ്ഞിരുന്നു.
നിലവിൽ ശിവശങ്കറിനെ അറസ്‌റ്റുചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ സീനിയർ പബ്ലിക്‌ പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ കോടതിയെ അറിയിച്ചു.

എൻഫോഴ്‌സ്‌മെന്റിന്റെയും കസ്‌റ്റംസിന്റെയും കേസുകളിലെ മുൻകൂർ ജാമ്യഹർജി വെള്ളിയാഴ്‌ച കോടതി പരിഗണിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top