02 December Wednesday

മന്ത്രി ജലീലിന്റെ വാട്സാപ്‌ ഹാക്ക്‌ ചെയ്ത സംഭവം ; സമഗ്ര അന്വേഷണം വേണം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


തിരുവനന്തപുരം
മന്ത്രി കെ ടി ജലീലിന്റെ വാട്‌സാപ് മുസ്ലിംലീഗിന്റെ ഐടി സെൽ ഹാക്ക് ചെയ്തെന്ന എടപ്പാൾ സ്വദേശി യാസിറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുസ്ലിംലീഗിനെതിരെയും യാസിറിനെതിരെയും സമഗ്ര അന്വേഷണം വേണമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 

ജനാധിപത്യ മര്യാദയുടെ അതിർവരമ്പ്‌ ലംഘിച്ചുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. മറ്റു മന്ത്രിമാരുടെയും രാഷ്ട്രീയ എതിരാളികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണും സമാനമായി ഹാക്ക് ചെയ്തിട്ടുണ്ടാകാം. അതീവ ഗുരുതരമായ ക്രിമിനൽ കുറ്റമാണ് ലീഗിന്റെ നേതൃത്വത്തിൽ നടന്നത്. കോൺഗ്രസിന്റെ യുവ എംഎൽഎയുമായും മുസ്ലിംലീഗ്‌ സംസ്ഥാന നേതൃത്വവുമായും അടുത്ത ബന്ധമുള്ളയാളാണ് വെളിപ്പെടുത്തൽ നടത്തിയ എടപ്പാൾ സ്വദേശി. അതീവ ഗുരുതരമായ ക്രിമിനൽ കുറ്റത്തിന് പിന്നിൽ ലീഗിന്റെ സംസ്ഥാന നേതാക്കളുടെയും യുഡിഎഫിന്റെ മുതിർന്ന നേതാക്കളുടെയും പങ്ക് അന്വേഷിക്കണമെന്നും ഇതിനായി ഉന്നത പൊലീസ് സംഘത്തെ നിയോഗിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top