12 November Tuesday

എൻഎസ്‌എസ്‌ നിലപാട്‌ : ഫലം വന്നശേഷം പറയാമെന്ന്‌ ശ്രീധരൻപിള്ള

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019


തിരുവനന്തപുരം
എൻഎസ്‌എസ്‌ നിലപാട്‌ എങ്ങനെ ബാധിച്ചുവെന്ന്‌ ഫലം വന്നശേഷം പറയാമെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻപിള്ള. എക്‌സിറ്റ്‌ പോളുകളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ബിജെപിയെ നിർവീര്യമാക്കാനാണ്‌ ശ്രമമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. കെ എ ബാഹുലേയനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചെന്ന്‌ ശ്രീധരൻപിള്ള അറിയിച്ചു.


പ്രധാന വാർത്തകൾ
 Top