31 October Saturday

ജില്ലയിൽ 406 പേർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


കൊച്ചി
ജില്ലയിൽ കോവിഡ്‌ ചികിത്സയിലുള്ളവരുടെ എണ്ണം നാലായിരത്തോടടുക്കുന്നു. ചൊവ്വാഴ്ച 406 പേർക്കുകൂടി രോഗബാധ ഉണ്ടായതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 3982 ആയി. ഇതിൽ 1548 പേർ വീടുകളിൽ ചികിത്സയിലാണ്‌. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതിൽ ഒമ്പതുപേർ വിദേശത്തും ഇതരസംസ്ഥാനത്തുനിന്നുമായി എത്തിയവരാണ്‌. 396 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം.

പതിനാല്‌ ആലുവ സ്വദേശികൾക്കും 10 കീഴ്മാട് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു‌. പള്ളുരുത്തി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പ്രദേശങ്ങളിലെ 49 പേർക്കും രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചിയിലാണ്‌ (25) ഏറ്റവും അധികം രോഗികൾ. പള്ളുരുത്തി 10‌, മട്ടാഞ്ചേരി 14 എന്നിങ്ങനെയാണ്‌ രോഗബാധിതരുടെ എണ്ണം. 11 ആരോഗ്യപ്രവർത്തകർക്കും ആറ്‌ ഫയർഫോഴ്സ്‌ ഉദ്യോഗസ്ഥർക്കും കോവിഡ്‌ പോസിറ്റീവായി. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഒമ്പതു‌ ജീവനക്കാർക്കും 12 ശ്രീമൂലനഗരം സ്വദേശികൾക്കും രോഗം ബാധിച്ചു. കവളങ്ങാട്ട്‌‌‌ 11 അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ 17 പേർക്ക്‌ രോഗം ബാധിച്ചു. 250 പേർ രോഗമുക്തി നേടി. ജില്ലയിൽ 20,708 പേർ ആകെ നിരീക്ഷണത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top