15 September Sunday

ബസിന്റെ അമിതവേഗം ചോദ്യംചെയ്ത യുവാവിന് മർദനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019


മട്ടാഞ്ചേരി
അമിതവേഗത്തിൽ അലക്ഷ്യമായി സ്വകാര്യ ബസ്‌ ഓടിച്ചത് ചോദ്യംചെയ്ത യാത്രക്കാരനായ യുവാവിന് ക്രൂരമർദനം. ഡിവൈഎഫ്ഐ കെസിആർ യൂണിറ്റ്‌ അംഗം ചുള്ളിക്കൽ ചിത്തുപ്പറമ്പിൽ വി ബി സാദിഖിനെയാണ്‌ (27)  ബസ്‌ ജീവനക്കാർ മർദിച്ചത്. പരിക്കേറ്റ സാദിഖിനെ പനയപ്പിള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ചുള്ളിക്കലിലാണ് സംഭവം. കൊച്ചിൻ ഷിപ്‌‌യാർഡിലെ തൊഴിലാളിയായ സാദിഖ്‌ വ്യാഴാഴ്ച അഞ്ചോടെയാണ്‌ ജോലി കഴിഞ്ഞ് രവിപുരം സ്റ്റോപ്പിൽനിന്ന് ഫോർട്ടുകൊച്ചിയിലേക്കുള്ള ബസിൽ കയറിയത്. തിരക്കുള്ള ബസ്‌ അലക്ഷ്യമായി അമിതവേഗത്തിലാണ്‌ പോയതെന്ന് സാദിഖ്‌ പറഞ്ഞു. ഇത് മറ്റ് യാത്രക്കാരോടൊപ്പം ചോദ്യംചെയ്തതാണ് മർദിക്കാൻ കാരണമായത്. വാക്കുതർക്കം ഉണ്ടായപ്പോൾ ഇറങ്ങിപ്പോകാൻ കണ്ടക്ടർ പറഞ്ഞതായി സാദിഖ്‌ പറഞ്ഞു. എന്നാൽ, ടിക്കറ്റ് എടുത്ത സ്ഥലമായ ചുള്ളിക്കലിൽ ബസ്‌ ഇറങ്ങാൻ പോകവേ, കണ്ടക്ടർ തടഞ്ഞുനിർത്തി. പിന്നീട്‌ ഡ്രൈവർ ബസ്‌ നിർത്തി  ജാക്കി ലിവറുമായി വന്ന് മർദിക്കുകയായിരുന്നുവെന്ന് സാദിഖ്‌ തോപ്പുംപടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.  പൊതുജനത്തിന്റെ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചതിനും ചോദ്യംചെയ്‌തതിന്‌ മർദിച്ചതിനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ പരാതിയിലുണ്ട്‌.


പ്രധാന വാർത്തകൾ
 Top