21 October Monday

ഉരുൾപൊട്ടൽ : വിദഗ്‌ധസംഘം പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019


കോതമംഗലം
നേര്യമംഗലത്ത് മലയിടിഞ്ഞ ഭാഗത്ത് ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് വിദഗ്‌ധസംഘം പരിശോധന നടത്തി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരിശോധന. പഠന റിപ്പോർട്ട് അടുത്ത ദിവസം ഉന്നത ഉദ്യേഗസ്ഥർക്ക് കൈമാറും.

കാലവർഷം കനക്കുമ്പോൾ സംഭവിക്കുന്ന റോക്ക് ഫാളിങ് പ്രതിഭാസമായിട്ടാണ് ബോധ്യപ്പെട്ടിട്ടുള്ളതെന്നും ജിയോളജി വകുപ്പിന്റെ പരിശോധനാ ഫലം വരുമ്പോൾ മാത്രമേ വസ്‌തുത അറിയാൻ സാധിക്കൂ എന്നും കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ് പറഞ്ഞു. നേര്യമംഗലത്തെ മലയിടിച്ചിൽ സോയിൽ പൈപ്പിങ്‌ പോലെയുള്ള പ്രതിഭാസമല്ല. വനത്തിനുള്ളിലെ മലകളിൽനിന്ന്‌ ഉറപ്പില്ലാത്ത പാറകളും മറ്റും മഴക്കാലത്ത് താഴേക്ക് പതിക്കുന്നതാണ്‌.

ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. മുൻകരുതൽ എന്ന രീതിയിലാണ്‌ പരിസരവാസികളോട്‌ കുറച്ചു ദിവസംകൂടി ക്യാമ്പിൽ തുടരാൻ ആവശ്യപ്പെട്ടതെന്നും തഹസിൽദാർ പറഞ്ഞു. സംഘം ആലുവ, കുന്നത്തുനാട് താലൂക്കുകളിലും പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ജിയോളജിസ്റ്റുകളും സോയിൽ കൺസർവേഷൻ ഓഫീസർമാരുമായ എം എസ് സ്മിത, പി അമ്പിളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്.


പ്രധാന വാർത്തകൾ
 Top