15 October Tuesday

സീറ്റ്‌ ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേത്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019


തിരുവനന്തപുരം
മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച്‌ മരിച്ച സംഭവത്തിൽ കാറിന്റെ സീറ്റ്‌ ബെൽറ്റ്‌ ക്ലിപ്പിൽനിന്ന്‌ ലഭിച്ച വിരലടയാളം ശ്രീറാം വെങ്കിട്ടറാമിന്റേതെന്ന്‌ പരിശോധനയിൽ തെളിഞ്ഞു.  ഇത്‌ സംബന്ധിച്ച്‌ ഫിംഗർ പ്രിന്റ്‌ ബ്യൂറോ റിപ്പോർട്ട്‌ നൽകി.  അതേ സമയം സ്‌റ്റിയറിങ്‌, ഡോർ ഹാന്റിൽ, ഗിയർ ലിവർ എന്നിവയിൽനിന്ന്‌ ലഭിച്ച വിരലടയാളത്തിൽ വ്യക്തതയില്ല

ബഷീറിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ചത്‌ ശ്രീറാം തന്നെയെന്ന്‌ ശാസ്‌ത്രീയമായി  തെളിയിക്കുന്നതിന്‌ വിരലടയാള റിപ്പോർട്ട്‌ നിർണായകമാണ്‌. സംഭവം നടന്നയുടൻ അപകടത്തിൽ തകർന്ന കാർ മ്യൂസിയം പൊലീസ്‌ സ്‌റ്റേഷൻ പരിസരത്തേക്ക്‌ മാറ്റിയിരുന്നു.  മഴ നനഞ്ഞതിനാൽ കാറിന്റെ ഡോർ ഹാന്റിലിൽനിന്ന്‌ ലഭിച്ച വിരലടയാളം അവ്യക്തമാണ്‌. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ വിരലടയാളം ശേഖരിച്ചിരുന്നുവെങ്കിലും അതിന്റെ പരിശോധന റിപ്പോർട്ട്‌ കൊടുത്തിട്ടില്ലെന്നാണ്‌ അറിയുന്നത്‌.


പ്രധാന വാർത്തകൾ
 Top