23 September Wednesday

സർക്കാർ സ്ഥാപനങ്ങളുടെ ഫണ്ട്‌ നിക്ഷേപം കേരള ബാങ്കിലും

വെബ് ഡെസ്‌ക്‌Updated: Thursday Jul 23, 2020


സർക്കാർ സ്ഥാപനങ്ങളുടെ ഫണ്ട്‌ സംസ്ഥാന സഹകരണ ബാങ്കിലും നിക്ഷേപിക്കാം. ‌പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ളതും സർക്കാർ ആവിഷ്‌കൃതവുമായ ഏജൻസികൾ തുടങ്ങിയവയുടെ തനത്‌ ഫണ്ട്‌ കേരള ബാങ്കിലും നിക്ഷേപിക്കാനാണ്‌ ധനവകുപ്പിന്റെ‌ അനുമതി. തനത്‌ ഫണ്ട്‌ ട്രഷറിയിലോ ഷെഡ്യൂൾഡ്‌ ബാങ്കുകളിലോ നിക്ഷേപിക്കണമെന്ന വ്യവസ്ഥയിൽ മാറ്റംവരുത്തി.

സർക്കാർ സ്ഥാപനങ്ങൾക്കും കേരള ബാങ്കിനും പ്രയോജനകരമായ തീരുമാനമാണിത്‌. നിലവിൽ സംസ്ഥാനത്തെ രണ്ടാമത്തെ ബാങ്കാണ്‌ കേരള ബാങ്ക്‌. ഈ ബാങ്കിങ്‌ ശൃംഖലയെ ഒന്നാമതാക്കുന്നതിനുള്ള നടപടികളാണ്‌ മുന്നേറുന്നത്‌.

സർക്കാർ സാമ്പത്തിക ഇടപാടുകളുടെ വലിയഭാഗം കേരള ബാങ്കുവഴിയാക്കുക എന്നത്‌ സർക്കാരിന്റെ പ്രഖ്യാപിതനയമാണ്‌. നാടിന്റെ സമ്പത്ത്‌ നാടിന്റെ വികാസത്തിനും നേട്ടത്തിനും വിനിയോഗിക്കപ്പെടുന്നുവെന്ന്‌ ഉറപ്പാക്കാനും കേരള ബാങ്കുവഴി സാധിക്കും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top