20 August Tuesday

കനത്ത മഴ: മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്നും വിദ്യാലയങ്ങൾക്ക്‌ അവധി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

കൊച്ചി> കനത്ത മഴ ശക്തമായി തുടരുന്നതിനാൽ മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും  അവധി പ്രഖ്യാപിച്ചു ഫ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടർമാർ അറിയിച്ചു.

അംഗൻവാടികൾക്കും അവധി ബാധകമാണ്.കണ്ണൂർ ജില്ലയിൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു.

കോട്ടയം ജില്ലയില്‍  അയര്‍ക്കുന്നം വില്ലേജില്‍ പുന്നത്തറ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഒഴികെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ‍ ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. കുട്ടനാട് താലൂക്കിൽ പ്രൊഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top