തിരുവനന്തപുരം
സംഘപരിവാർ സംഘടനകളുടെ ഭീഷണിമൂലം നോവൽ പിൻവലിക്കേണ്ടിവന്ന എസ് ഹരീഷിന് ചലച്ചിത്രപ്രവർത്തകരുടെ ഐക്യദാർഢ്യം. കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ വേദിയായ കൈരളി തിയറ്ററിലായിരുന്നു പ്രതിഷേധക്കൂട്ടായ്മ.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ സിപിഐ എം പി ബി അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു.
ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്വർധൻ, ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ആർ പി അമുദൻ, വി കെ ജോസഫ്, പ്രൊഫ. വി എൻ മുരളി, ചെലവൂർ വേണു, ഡോ. ബിജു, സി എസ് വെങ്കിടേശ്വരൻ, അൻവർ അലി, സജിത മഠത്തിൽ, ബീനപോൾ, സിബി മലയിൽ, പി രാമൻ, സി ഗൗരിദാസൻനായർ, മധു ജനാർദനൻ, ടി ദീപേഷ്, പ്രദീപ് ചൊക്ലി തുടങ്ങി നിരവധി ചലച്ചിത്ര ‐ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.