09 June Friday

വികസനക്കുതിപ്പിന്‌ ആ​ഗോള കൺവൻഷൻ സെന്റർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


കൊച്ചി
സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്‌ കരുത്തുപകരാൻ കാക്കനാട്ട്‌ ആ​ഗോളനിലവാരത്തിൽ കൺവൻഷൻ സെന്ററും പ്രദർശനകേന്ദ്രവും ഉയരും. വ്യാഴം വൈകിട്ട് 4.30ന് മന്ത്രി പി രാജീവ് കല്ലിടും. കിൻഫ്രയുടെ നേതൃത്വത്തിൽ ഇൻഫോപാർക്ക് എക്സ്പ്രസ്‌വേയിൽ ഇൻഫോപാർക്ക്‌ സൗത്ത് ഗേറ്റിനുസമീപമാണ്‌ അന്താരാഷ്ട്ര എക്സിബിഷൻ കം കൺവൻഷൻ സെന്റർ (ഐഇസിസി) നിർമിക്കുന്നത്‌.

പത്ത്‌ ഏക്കറിൽ 90 കോടി രൂപ ചെലവിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. പ്രദർശനം, കോൺഫറൻസ്, കൺവൻഷൻ എന്നിവയ്ക്കുള്ള സ്ഥിരം വേദിയായി സെന്റർ മാറും. സംസ്ഥാനത്തിന്റെ വ്യവസായ, കാർഷിക, സാമ്പത്തിക മേഖലകൾക്ക് പ്രദർശനകേന്ദ്രത്തിന്റെ വരവ് നേട്ടമാകുമെന്നാണ് പ്രതീക്ഷ. കാർഷിക, വ്യവസായ, വാണിജ്യ മേഖലകളിൽ പുത്തൻ ആശയങ്ങൾക്കും കൂട്ടായ്മകൾക്കും വേദിയാകുന്നതോടൊപ്പം രാജ്യാന്തര, അന്താരാഷ്ട്ര നിലവാരത്തിൽ പുത്തൻ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top