06 July Wednesday

അഗ്നിപഥ് പദ്ധതി പിൻവലിക്കണം : ഇടതുയുവജന സംഘടനകൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


കൊച്ചി
യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുയുവജന സംഘടനകൾ എൽഡിവൈഎഫ് നേതൃത്വത്തിൽ സൗത്ത്‌ റെയിൽവേ സ്റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. ദർബാർഹാൾ ഗ്രൗണ്ടിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ എറണാകുളം റെയിൽവേസ്റ്റേഷനുമുന്നിൽ  പൊലീസ്‌ തടഞ്ഞു.

പ്രതിഷേധയോഗം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റനീഷ്, പ്രസിഡന്റ് പി കെ രാജേഷ്‌, എൻവൈസി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, ജില്ലാ പ്രസിഡന്റ് സനൽ മൂലൻകുടിയിൽ, യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഷാനവാസ് മുളവുകാട്, കെ പി ജയകുമാർ, ബിബിൻ വർഗീസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top