03 August Monday

ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ ബലിതർപ്പണമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 23, 2020

തിരുവനന്തപുരം > തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീ‍ഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കടക വാവുബലി തർപ്പണമുണ്ടാകില്ല. സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ്‌ ബോർഡിന്റെ തീരുമാനം. .

ജൂലൈ 20നാണ്‌ കർക്കടക വാവ്‌. ചടങ്ങിൽ സാമൂഹ്യ അകലം പാലിക്കുക പ്രയാസമാണെന്ന്‌ യോഗം വിലയിരുത്തി. ബലിതർപ്പണത്തിന്‌ ഭക്തർ കൂട്ടമായി വെള്ളത്തിലിറങ്ങും‌. ഇതുകൂടി കണക്കിലെടുത്താണ്‌ തീരുമാനമെന്ന്‌ പ്രസിഡന്റ്‌ അഡ്വ. എൻ വാസു അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top