24 August Saturday

പൊതുമേഖല വിൽപ്പന : ആസ‌്തി കണക്കാക്കാൻ സമിതി

വേണു കെ ആലത്തൂർUpdated: Sunday Jun 23, 2019



കേന്ദ്രസർക്കാരിന‌് കീഴിലെ  പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റുതുലയ‌്ക്കാന്‍ ധനമന്ത്രാലയം പദ്ധതി ആവിഷ‌്കരിച്ചു. മോഡി സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി 50 പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനാണ് പട്ടിക തയ്യാറാക്കിയത‌്. ഭൂമിയുടെ അളവും   വിപണിവിലയും കണക്കാക്കാൻ സമിതിയെ നിയോഗിക്കും. വിൽപന തീരുമാനിക്കുന്നതും ഈ സമിതിയാവും.

ജൂലൈ ഒന്നിന‌് സമിതി നിലവിൽ വരും. അതിനുമുമ്പേ സ്ഥലത്തിന്റെ വിവരം നൽകാനാണ‌് ആവശ്യപ്പെട്ടത‌്. കമ്പനികളുടെ ഭൂമി, മറ്റ‌് ബാധ്യതകൾ, യന്ത്രസാമഗ്രികളുടെ വില എന്നിവയാണ‌് കണക്കാക്കുന്നത‌്.  ഉപയോഗിക്കാത്ത ഭൂമി വിൽക്കലാണ‌് ആദ്യഘട്ടം.

വിൽക്കാൻ നിശ‌്ചയിച്ച ഓരോ സ്ഥാപനങ്ങളെയും പ്രത്യേകം യൂണിറ്റാക്കി സ്വകാര്യവൽക്കരിക്കും. ഓരോ പൊതുമേഖലയ‌്ക്കും വിവിധ സംസ്ഥാനങ്ങളിൽ ഒന്നിലധികം യൂണിറ്റുകളുണ്ട‌്. യൂണിറ്റുകളെ സ്വതന്ത്ര യൂണിറ്റാക്കിയാൽ അവയെല്ലാം നഷ്ടത്തിലാകും. പിന്നീട‌് അതിന്റെ പേരിൽ വിൽപന എളുപ്പമാകും.

ആദ്യം സ്ഥലവും പിന്നീട‌് സ്ഥാപനവും വിൽക്കലാണ‌് തന്ത്രം. ഈ സാമ്പത്തിക വർഷം 2,357 കോടി രൂപയാണ‌് ഓഹരിവിൽപനയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത‌്.


പ്രധാന വാർത്തകൾ
 Top