14 July Tuesday

നടിയെ ആക്രമിച്ച കേസ്‌ : ദൃശ്യങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ദിലീപിന് കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


കൊച്ചി
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ സാങ്കേതികവിദഗ്ധർ പരിശോധിച്ചതിന്റെ റിപ്പോർട്ട് ദിലീപിന് കൈമാറി. ദൃശ്യങ്ങളുടെ ആധികാരികത സാങ്കേതികവിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന്‌ ദിലീപ്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന് കോടതി അനുമതി നൽകി. തുടർന്ന്‌ കോടതിയിൽ  സമർപ്പിച്ച പരിശോധന റിപ്പോർട്ടിന്റെ പകർപ്പ്‌ ദിലീപിന് കൈമാറി. എന്നാൽ, താൻ ഉദ്ദേശിച്ച കാര്യങ്ങൾ റിപ്പോർട്ടിലില്ലെന്ന് ദിലീപ് വീണ്ടും കോടതിയെ അറിയിച്ചതിനെ തുടർന്ന്‌ വിശദമായ പരിശോധന നടത്തി‌ സമർപ്പിച്ച  റിപ്പോർട്ടിന്റെ പകർപ്പാണ്‌ ഇപ്പോൾ  കൈമാറിയത്‌.  കേസ് 27ന്  വീണ്ടും പരിഗണിക്കും.


പ്രധാന വാർത്തകൾ
 Top