26 November Thursday

ജില്ലയിലാകെ തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


കൊച്ചി
തൊഴിൽനിയമങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലയിലെ 447 കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. ഹൈക്കോടതി, റിസർവ് ബാങ്ക്, നേവൽബേസ്, സെൻട്രൽ ലേബർ ഓഫീസ്, കേന്ദ്ര സർക്കാർ ഓഫീസുകൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കുമുന്നിൽ സമരം നടന്നു. സാമൂഹ്യ അകലം പാലിച്ച് അഞ്ചുപേർമാത്രമാണ്‌ ഓരോ കേന്ദ്രത്തിലും സമരത്തിൽ പങ്കെടുത്തത്‌. ചില കേന്ദ്രങ്ങളിൽ സമരക്കാരെ അറസ്റ്റ്‌ ചെയ്ത പൊലീസ്‌ നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി പ്രതിഷേധിച്ചു.

റിസർവ് ബാങ്കിനുമുന്നിലെ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷനായി. സി കെ മണിശങ്കർ, കെ കെ അഷറഫ്, രഘുനാഥ് പനവേലി എന്നിവർ സംസാരിച്ചു. കളമശേരിയിലെ സമരം സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിക്കവലയിൽ സി കെ മണിശങ്കർ, കോലഞ്ചേരിയിൽ പി ആർ മുരളീധരൻ, ആലുവയിൽ വി പി ജോർജ്, അത്താണിയിൽ തമ്പി പോൾ, അങ്കമാലിയിൽ പി ടി പോൾ, കാലടിയിൽ കെ എ ചാക്കോച്ചൻ, പെരുമ്പാവൂരിൽ പി എം സലിം, പൈങ്ങോട്ടൂരിൽ ഷാജി മുഹമ്മദ്, കോതമംഗലത്ത്‌ കെ എ ജോയി, മൂവാറ്റുപുഴയിൽ സി കെ സോമൻ, പിറവത്ത്‌ കെ പി സലിം, മുളന്തുരുത്തിയിൽ എം എ സുരേഷ്, അമ്പലമുകളിൽ തോമസ് കണ്ണാടിയിൽ, വൈറ്റിലയിൽ ബി ബാലഗോപാൽ, തോപ്പുംപടിയിൽ കെ ജെ മാക്സി എംഎൽഎ, പള്ളുരുത്തിയിൽ കെ ആർ പ്രേംകുമാർ, കുഴുപ്പിള്ളിയിൽ പി വി ലൂയിസ്, നീറിക്കോട്ട്‌ എ പി ലൗലി, പറവൂരിൽ ടി ആർ ബോസ് എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.

മോട്ടോർ തൊഴിലാളികൾ സംയുക്തമായി കലൂർ മെട്രോ സ്റ്റേഷനുമുന്നിൽ നടത്തിയ സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എ അലി അക്ബർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവർഗവിരുദ്ധ നയങ്ങൾക്കെതിരായ സമരം ജില്ലയിൽ വിജയമാക്കിയ തൊഴിലാളികളെയും പത്രപ്രവർത്തകരെയും സംയുക്ത സമരസമിതി കൺവീനർ സി കെ മണിശങ്കർ, ചെയർമാൻ കെ കെ ഇബ്രാഹിംകുട്ടി എന്നിവർ അഭിവാദ്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top