17 June Monday

പാലാരിവട്ടം മേൽപ്പാലം ജൂൺ ഒന്നിന‌് തുറന്നേക്കില്ല

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019



കൊച്ചി
പാലാരിവട്ടം മേൽപ്പാലം ജൂൺ ഒന്നിന‌് താൽക്കാലികമായി തുറന്നുകൊടുക്കാനാകുമെന്ന‌് ഉറപ്പില്ലെന്ന‌് ആർബിഡിസികെ. മേൽപ്പാലത്തിലെ ടാറിങ‌് പൂർത്തിയാകാൻ വൈകുന്നതാണ‌് ഇതിന‌് കാരണം.

പ്രധാനഭാഗങ്ങളിലെ ടാറിങ‌് പൂർത്തിയായി. എക‌്സ‌്പാൻഷൻ ജോയിന്റ‌് ഭാഗങ്ങളിലും അപ്രോച്ചിലുമുള്ള ടാറിങ‌് ആണ‌് ഇനി പൂർത്തിയാക്കാനുള്ളത‌്. പാലം മൂന്നുമാസം അടച്ചിട്ട‌് പുനഃസ്ഥാപന ജോലികൾ നടത്തണമെന്നാണ‌് സാങ്കേതിക പരിശോധനയുടെ ചുമതലയുള്ള ചെന്നൈ ഐഐടി നൽകിയ ശുപാർശ.


പ്രധാന വാർത്തകൾ
 Top