25 June Tuesday

കരുവേലിമറ്റം ചിട്ടിതട്ടിപ്പ്‌: രണ്ടാംപ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


ആലുവ
കരുവേലിമറ്റം ചിട്ടിതട്ടിപ്പുകേസിലെ രണ്ടാംപ്രതി പിടിയിലായി. മൂന്നുവർഷത്തോളം ഒളിവിലായിരുന്ന തമ്മനം മട്ടുമ്മൽ ജോർജാണ‌് (61) റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്‌. കേസിലെ രണ്ടാംപ്രതിയാണിയാൾ. കരുവേലിമറ്റം ചിട്ടിക്കമ്പനിയുടെ കുന്നുകര ബ്രാഞ്ച്‌ മാനേജരായിരുന്നു ജോർജ്‌. ഇയാളും ഡയറക്ടർമാരും ചേർന്ന്‌ ചിറ്റാളന്മാരിൽനിന്ന‌് കോടികൾ പിരിച്ചെടുത്ത്‌ ഒളിവിൽ പോകുകയായിരുന്നു. ഡയറക്ടർമാരെ നേരത്തെ പൊലീസ്‌ പിടികൂടിയിരുന്നു. ജോർജ്‌ ഇടപ്പള്ളി ഐശ്വര്യ നഗറിലെ ഒരു വീട്ടിൽ താമസിച്ചുവരികയായിരുന്നു. കുന്നുകര ബ്രാഞ്ചിൽനിന്നുമാത്രം ഇരുനൂറോളംപേരിൽനിന്ന്‌ ഏതാണ്ട‌് ഒരുകോടി രൂപയാണ്‌ ഇവർ പിരിച്ചെടുത്തത്‌.

ജില്ലാ പൊലീസ്‌ മേധാവി രാഹുൽ ആർ നായരുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി ജവഹർ ജനാർദിനാണ്‌ അന്വേഷണച്ചുമതല. എസ്‌ഐമാരായ ദീപക്‌, കുര്യാക്കോസ്‌, എഎസ്‌ഐ ജവഹർ, സിപിഒ പ്രസാദ്‌, സുനിൽ, മനോജ്‌, സാബു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‌് ചെയ്‌തു.


പ്രധാന വാർത്തകൾ
 Top