26 June Wednesday

മരടിലെ ഫ‌്ളാറ്റ‌ുകള്‍ പൊളിക്കാൻ സമയം നീട്ടില്ല ; സുപ്രീംകോടതി ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


ന്യൂഡൽഹി
എറണാകുളം മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച ഫ‌്ളാറ്റ‌്സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന ഉത്തരവ‌് നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന‌് സുപ്രീംകോടതി.

പരിസ്ഥിതിനിയമങ്ങൾ ലംഘിക്കുന്നവരോട‌് കോടതികളും മറ്റ‌് സംവിധാനങ്ങളും കർശന നടപടി സ്വീകരിക്കേണ്ട കാലമാണിതെന്ന‌് ജസ‌്റ്റിസ‌് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച‌് നിരീക്ഷിച്ചു. ഫ‌്ളാറ്റ‌് ഉടമകൾക്ക‌് ഉചിത നഷ്ടപരിഹാരം തേടി അനുയോജ്യമായ ഏജന്‍സികളെ സമീപിക്കാം. ബദൽ സംവിധാനങ്ങൾ ഏർപ്പാടാക്കുന്നത‌് വരെ ഫ‌്ളാറ്റുകൾ പൊളിച്ചുനീക്കരുതെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന‌് ചൂണ്ടിക്കാണിച്ചാണ‌് മരടിലെ ഹോളിഫെയ‌്ത്ത‌് അപ്പാർട്ട‌്മെന്റ‌്സ‌്, ഹോളിഡേ ഹെറിറ്റേജ‌്, കായലോരം അപ്പാർട്ട‌്മെന്റ‌്സ‌്, ജെയിൻഹൗസിങ്, ആൽഫാവെൻച്വേഴ‌്സ‌് തുടങ്ങിയ ഫ‌്ളാറ്റ‌്സമുച്ചയങ്ങൾ പൊളിച്ചുമാറ്റണമെന്ന‌് ജസ‌്റ്റിസ‌് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച‌് ഈ മാസം എട്ടിന‌് ഉത്തരവിട്ടത‌്.

ഫ‌്ളാറ്റ‌് സമുച്ചയങ്ങൾ ഒരുമാസത്തിനകം പൊളിച്ചുനീക്കാനാണ് കോടതി നിർദേശം. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച‌് നിർമിക്കുന്ന അനധികൃത കെട്ടിട്ടങ്ങൾ കാരണം പ്രളയമുണ്ടായാൽ കേരളത്തിന‌് അത‌് താങ്ങാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


പ്രധാന വാർത്തകൾ
 Top