21 August Wednesday

വളന്തക്കാട് ദ്വീപ‌് വരവേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


തൃപ്പൂണിത്തുറ
പര്യടനത്തിരക്കിനിടയിൽ എത്താൻ കഴിയാതിരുന്ന വളന്തക്കാട് ദ്വീപിൽ തിങ്കളാഴ്ച ഉച്ചയോടെ എത്തിയ പി രാജീവിനെ ദ്വീപിലെ വീട്ടമ്മമാർ ഒന്നടങ്കമാണ് വരവേറ്റ് വിജയമാശംസിച്ചത‌്. ഉത്തമന്റെ വീട്ടിലെ കല്യാണത്തിനുശേഷമുള്ള വൻമുറി സൽക്കാരത്തിന്റെ തിരക്കിലായിരുന്ന ദ്വീപുനിവാസികൾ എം സ്വരാജ് എംഎൽഎക്കൊപ്പമെത്തിയ പി രാജീവിനെ വീട്ടിലെ സ്വന്തം ആളെന്ന വികാരവായ്പോടെയാണ് സ്വീകരിച്ചത്. കൗൺസിലർ രതി ദിവാകരനും പ്രിയ ബാബുവും ചേർന്ന് വാഴക്കുല നൽകിയപ്പോൾ ദ്വീപിലെ പ്രായം ചെന്ന പ്രഭാകരൻ മാഷ് പൊന്നാട അണിയിച്ചാണ് രാജീവിനെ സ്നേഹംകൊണ്ട‌് മൂടിയത്. സൽക്കാരത്തിൽ പങ്കെടുത്ത് എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിച്ചാണ് പി രാജീവും എം സ്വരാജും യാത്ര പറഞ്ഞിറങ്ങിയത്. 48 വീട്ടുകാർമാത്രമുള്ള ദ്വീപിലേക്ക് പാലം നിർമിക്കാൻ തീരുമാനമെടുത്ത പാർടിയുടെ അമരക്കാരൻ പി രാജീവിനോടും ഒരുവർഷത്തെ എംഎൽഎ ഫണ്ട് പൂർണമായും വിനിയോഗിച്ച് അഞ്ചുകോടി ചെലവിൽ  പാലം യാഥാർഥ്യമാക്കിയ എം സ്വരാജിനോടും വോട്ട് ഉറപ്പിച്ചുപറയാനും ദ്വീപുനിവാസികൾ മറന്നില്ല.


പ്രധാന വാർത്തകൾ
 Top