28 May Thursday

മെഡിക്കൽ കോളേജിൽ ഇനി കോവിഡ്‌–-19 ചികിത്സ മാത്രം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


കൊച്ചി
എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ സംവിധാനവും ഇനി കോവിഡ്‌–-19 ചികിത്സയ്‌ക്ക്‌. കോവിഡ്‌–-19 രോഗഭീഷണി കൂടുതൽ ഗൗരവമുള്ളതായി മാറിയതോടെയാണ്‌ മറ്റു ചികിത്സകൾ ഒഴിവാക്കി മെഡിക്കൽ കോളേജ്‌ കോവിഡ്‌–-19 പ്രതിരോധത്തിൽ കേന്ദ്രീകരിക്കുന്നത്‌. ഇതുസംബന്ധിച്ച കലക്‌ടറുടെ ഉത്തരവ്‌ ഞായറാഴ്‌ച ഇറങ്ങി.  ഇനിമുതൽ അടിയന്തര ഒപിയും ഡയാലിസിസ്‌ സംവിധാനവും മാത്രമാകും പ്രവർത്തിക്കുക. അത്യാഹിത വിഭാഗമുൾപ്പെടെ സൗകര്യങ്ങൾ ലഭ്യമാകില്ല. ഒപിയിൽ ചികിത്സ തേടിവരുന്ന ഗർഭിണികളും കുട്ടികളും അടുത്തുള്ള ആരോഗ്യകേന്ദ്രത്തെ ആശ്രയിക്കണം. മെഡിക്കൽ കോളേജിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരെ എറണാകുളം ജില്ലാ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക്‌ മാറ്റാൻ നിർദേശിച്ചതായും കലക്‌ടർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top