28 May Thursday

തൊഴിലാളികൾക്ക്‌ മുൻകൂർ വേതനം കരാറുകാർ പരിഗണിക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് കോറോണയുടെ സാഹചര്യത്തിൽ ആവശ്യമുള്ളവർക്ക് മുൻകൂർ വേതനം നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കരാറുകാരോട്‌ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ അഭ്യർഥിച്ചു. 

നിരത്തുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ദേശീയപാത എന്നീ നാലു മേഖലയിലായി രണ്ടായിരത്തഞ്ഞൂറിലേറെ കേന്ദ്രങ്ങളിലാണ് നിർമണം നടക്കുന്നത്. ലക്ഷത്തോളം തൊഴിലാളികൾ കരാറുകാരുടെ കീഴിൽ ജോലിചെയ്യുന്നുണ്ട്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇവരിൽ ധാരാളം തൊഴിലാളികൾക്ക് തുടർച്ചയായി ജോലി ലഭിക്കുന്നില്ല. ഒന്നുകിൽ ജോലി നിർത്തിവയ്‌ക്കുകയോ അല്ലെങ്കിൽ ജോലി പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്‌. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തൊഴിലാളികൾക്ക് മുൻകൂറായി വേതനം നൽകി സഹായിക്കണം–- മന്ത്രി അഭ്യർഥിച്ചു. 

മുൻകൂർ വേതനത്തിനുള്ള പണി കൊറോണകാലത്തിനുശേഷം തൊഴിലാളികൾ ചെയ്ത് കൊടുക്കും. പ്രയാസപ്പെടുന്ന തൊഴിലാളികളെ സംരക്ഷിച്ച് നിർമാണമേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top