പള്ളുരുത്തി
ചെല്ലാനം ഹാർബർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ചെല്ലാനം മിനി ഫിഷിങ് ഹാർബറിന്റെ രണ്ടാംഘട്ടമാണ് മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചത്. മത്സ്യബന്ധന മേഖലയിൽ പ്രത്യക്ഷമായി 9000 പേർക്കും പരോക്ഷമായി 13,000 പേർക്കും തൊഴിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 500 ടൺ അധിക മത്സ്യ ഉല്പാദനവുമുണ്ടാകാൻ സാധ്യതയുള്ള ഹാർബർ പൂർണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് നിർമിച്ചത്.
മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അധ്യക്ഷയായി. ചെല്ലാനം ഹാർബറിൽ നടന്ന ചടങ്ങിൽ കെ ജെ മാക്സി എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജോൺ ഫെർണാണ്ടസ് എംഎൽഎ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ്, ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എ മാർഗരറ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെംസി ബിജു, ചെല്ലാനം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സീമ ബിനോയ്, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം പി ബി ദാളോ, സിപിഐ എം പള്ളുരുത്തി ഏരിയ സെക്രട്ടറി പി എ പീറ്റർ, മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി ആന്റണി ഷീലൻ, അഡ്വ. അനിത ഷീലൻ, എൻ എസ് സുമേഷ്, നൗഷീർഖാൻ, എം എസ് സജു, ജോമോൻ കെ ജോർജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..