31 March Tuesday

കെഎഎസ്‌ പരീക്ഷ നടത്തിപ്പിന്‌ 100ൽ 100 ; ഉത്തരസൂചിക തിങ്കളാഴ്ച

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ കഴിഞ്ഞ് എറണാകുളം ഗവൺമെന്റ്‌ ഗേൾസ് സ്കൂളിൽനിന്ന്‌ പുറത്തേക്ക് വരുന്നവർ


തിരുവനന്തപുരം
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിയമനത്തിന്‌ ആദ്യമായി നടത്തിയ പരീക്ഷ അതീവ ജാഗ്രതയോടെ പിഎസ്‌സി പൂർത്തിയാക്കി. നാലു ലക്ഷംപേർ രജിസ്‌റ്റർ ചെയ്‌ത പരീക്ഷ മൂന്നു ലക്ഷത്തോളംപേർ എഴുതിയതായാണ്‌ പ്രാഥമിക കണക്ക്‌.   രാവിലെ നടന്ന ആദ്യപേപ്പർ ഉദ്യോഗാർഥികളെ വെള്ളം കുടിപ്പിച്ചു. 

നെഗറ്റീവ് മാർക്കിനെ ഭയന്ന് പലരും  പ്രയാസമുള്ള ചോദ്യങ്ങളിലേക്ക് കടന്നില്ല. ആദ്യ പേപ്പർ സമ്മാനിച്ച ഭീതിയോടെ ഉച്ചയ്ക്ക് ഹാളിലെത്തിയവർക്ക് രണ്ടാം പേപ്പർ ആശ്വാസമായി.  ഉത്തരസൂചിക പിഎസ്‌സി തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.

പഴുതുകളെല്ലാം അടച്ച്‌ പിഎസ്‌സി നടത്തിയ പ്രഥമ കെഎഎസ്‌ പരീക്ഷ 1534 കേന്ദ്രത്തിലും സുഗമമായി നടന്നു. നമ്മുടെ ഭരണനിർവഹണ സംവിധാനത്തെ സംബന്ധിച്ചിടത്തോളം കെഎഎസ്‌ ഒരു പുതിയ കാൽവയ്പാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഉദ്യോഗാർഥികൾക്ക് മുഖ്യമന്ത്രി വിജയം ആശംസിച്ചു.


പ്രധാന വാർത്തകൾ
 Top