05 April Sunday

പൗരത്വഭേദഗതി നിയമം ഹിന്ദു മുസ്ലിം പ്രശ്‌നമാക്കാൻ ബിജെപി ശ്രമം: കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020


തിരുവനന്തപുരം
പൗരത്വ ഭേദഗതി നിയമത്തെ ഹിന്ദു–-മുസ്ലിം പ്രശ്‌നമാക്കാനാണ്‌ ബിജെപി പരിശ്രമിക്കുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മതത്തിന്റെയോ അവഗണനയുടെയോ പ്രശ്‌നമല്ലിത്‌. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിലാക്കുന്നതിന്‌ എതിരെയാണ്‌ പ്രക്ഷോഭം. 

ഭിന്നിപ്പിച്ച്‌ ഭരിക്കുകയെന്ന ബ്രിട്ടീഷ്‌ തന്ത്രമാണ്‌ മോഡിയും അമിത്‌ ഷായും പയറ്റുന്നത്‌. വർഗീയതയെ എതിർക്കേണ്ടത്‌ വർഗീയത കൊണ്ടല്ല. സംഘപരിവാർ രാഷ്ട്രീയത്തെ മതനിരപേക്ഷത ഉയർത്തിയാകണം  നേരിടേണ്ടതെന്നും കാനം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബജറ്റിനും എതിരെ സിപിഐ സംഘടിപ്പിക്കുന്ന ദേശീയപ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു കാനം. അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു,  സത്യൻ മൊകേരി, ഡെപ്യൂട്ടി സ്പീക്കർ വി ശശി, സി ദിവാകരൻ എംഎൽഎ,  ജില്ലാസെക്രട്ടറി ജി ആർ അനിൽ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top