02 June Tuesday

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; കൊച്ചിയിൽ പുക ശല്യം അതിരൂക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

കൊച്ചി > ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാനാകാത്തതോടെ കൊച്ചി നഗരത്തിൽ പുക ശല്യം അതിരൂക്ഷം. അമ്പലമുകൾ മുതൽ പടിഞ്ഞാറ്‌ മറൈൻ ഡ്രൈവ്‌ വരെ പുകമൂടിയ നിലയിലാണ്‌. ആളുകൾക്ക്‌ കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപെടുന്നുണ്ട്‌.

ഇന്നലെയാണ്‌ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടായത്‌. തീ പൂർണമായും അണയ്‌ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത്‌ നാലാം തവണയാണ്‌ ബ്രഹ്മപുരത്ത്‌ തീപിടുത്തമുണ്ടാകുന്നത്‌.


പ്രധാന വാർത്തകൾ
 Top