കായികരംഗത്ത് ഏറ്റവും അധികം നേട്ടങ്ങൾ ഉണ്ടാക്കിയ 1000 ദിവസമാണ് കടന്നുപോയത്. കളിക്കും കളിക്കാരനും ഇത്രത്തോളം അംഗീകാരവും പരിഗണനയും ലഭിച്ച കാലം മുമ്പില്ല. കായികരംഗത്ത് നടപടികളെല്ലാം നല്ല വേഗത്തിലായി എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് കായികതാരങ്ങളിലും ഈ മേഖലയിലാകെയും വലിയ ആവേശം സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ കായികരംഗത്താകെ ഉണർവുണ്ട്.
ഏഷ്യൻ ഗെയിംസിലും സ്കൂൾ കായികമേളയിലും സന്തോഷ്ട്രോഫിയിലും കേരളം കൈവരിച്ച നേട്ടങ്ങൾ കായികരംഗത്തെ പുത്തനുണർവിന്റെ ഫലമാണ്. കായികമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് വലിയ പരിഗണനയാണ് ലഭിക്കുന്നത്. കായികതാരങ്ങളുടെ പേരിൽ സ്റ്റേഡിയങ്ങൾ ഉയരുന്നത് അഭിനന്ദനീയമാണ്. 14 ജില്ലയിലും നിരവധി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പുതിയ സ്റ്റേഡിയങ്ങൾ വരുന്നു. ഇതിൽ നിരവധി സ്റ്റേഡിയങ്ങളുടെ നിർമാണം തുടങ്ങി.
കായികതാരങ്ങളുടെ നിയമനത്തിലും വലിയ മാറ്റമുണ്ടായി. സ്പോട്സ് ക്വോട്ട നിയമനത്തിലെ കുറവുകളെല്ലാം പരിഹരിച്ചുകൊണ്ട് ഇക്കാര്യത്തിൽ മാതൃകാപരമായ നടപടികൾ സ്വീകരിച്ചു. ജനാധിപത്യരീതിയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾമുതൽ സ്പോർട്സ് കൗൺസിൽ രൂപീകരിക്കാൻ 2000 ലെ സ്പോർട്സ് ആക്ട് ഭേദഗതി ചെയ്ത് പുതിയ ബിൽ പാസാക്കിയത് വലിയ മാറ്റങ്ങൾക്ക് സഹായിക്കും.
കേരളത്തിനു സാധ്യതയുള്ള കായികഇനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നല്ല നീക്കമാണ്. ഫുട്ബോളിൽ ചെറിയ പ്രായത്തിൽതന്നെ വിദഗ്ധപരിശീലനം നൽകാൻ തുടങ്ങിയ കിക്കോഫ് പദ്ധതി ഈരംഗത്ത് വലിയ മാറ്റം ഉണ്ടാക്കും. ഗ്രാമങ്ങളിലും മറ്റുമാണ് ഏറ്റവും മികച്ച കുട്ടികളുള്ളത്. കിക്കോഫ് ഇത്തരം മേഖലകളിലാണ് ശ്രദ്ധിക്കുന്നത്.
മികവിന് അംഗീകാരം
കേരളത്തിനു സാധ്യതയുള്ള കായികഇനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നല്ല നീക്കമാണ്. ഫുട്ബോളിൽ ചെറിയ പ്രായത്തിൽതന്നെ വിദഗ്ധപരിശീലനം നൽകാൻ തുടങ്ങിയ കിക്കോഫ് പദ്ധതി ഈരംഗത്ത് വലിയ മാറ്റം ഉണ്ടാക്കും. ഗ്രാമങ്ങളിലും മറ്റുമാണ് ഏറ്റവും മികച്ച കുട്ടികളുള്ളത്. കിക്കോഫ് ഇത്തരം മേഖലകളിലാണ് ശ്രദ്ധിക്കുന്നത്.
ഓപ്പറേഷൻ ഒളിമ്പിയ, സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ, പ്ലേ ഫോർ ഹെൽത്ത്, മാരത്തൺ, സ്പോർട്സ് ഗൈഡ് എന്നിവ കായികമേഖലയെ സജീവമായി നിർത്താൻ സഹായിച്ചു. കായികതാരങ്ങൾ മികവുകാട്ടിയാൽ അംഗീകരിക്കുന്നതിലും ഒട്ടും പിന്നിലല്ല. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകി. സന്തോഷ് ട്രോഫി കിരീടം നേടിയ കേരളാ ടീമിലെ താരങ്ങൾക്കും പരിശീലകർക്കും പാരിതോഷികം നൽകി. പി യു ചിത്ര, എം ശ്രീശങ്കർ എന്നിവർക്ക് പരിശീലനത്തിന് സഹായം അനുവദിച്ചത് കായികതാരങ്ങളോടുള്ള പ്രതിബദ്ധതയ്ക്കു തെളിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..