20 March Wednesday

2 ‘കനിവ്‌ ’ വീടുകളുടെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

സിപിഐ എം തിരുവാണിയൂര്‍ ലോക്കല്‍ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി എം എം മണി നിർവഹിക്കുന്നു


കോലഞ്ചേരി
സിപിഐ എം തിരുവാണിയൂര്‍, കുന്നത്തുനാട‌് ലോക്കല്‍ കമ്മിറ്റികൾ നിർമിച്ചുനൽകിയ കനിവ‌ുവീടിന്റെ താക്കോലുകൾ മന്ത്രി എം എം മണി കൈമാറി. കണ്യാട്ടുനിരപ്പ് തൈപ്പറമ്പില്‍ ടി ഒ തങ്കപ്പനും പിണര്‍മുണ്ട പള്ളിമോളത്ത് കാര്‍ത്യായനിക്കുമാണ് സിപിഐ എം തണലൊരുക്കിയത‌്.

ദീര്‍ഘകാലം ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ച തൈപ്പറമ്പില്‍ ടി ഒ തങ്കപ്പനാണ് തിരുവാണിയൂര്‍ ലോക്കല്‍ കമ്മിറ്റി വീട് നിര്‍മിച്ച് നല്‍കിയത്. വൃക്കരോഗിയായ തങ്കപ്പന്‍ കുടുംബത്തിനൊപ്പം തറവാട്ടിലാണ‌് കഴിഞ്ഞിരുന്നത്. ദുരിതം മനസ്സിലാക്കിയ പാര്‍ടി അഞ്ചരലക്ഷം രൂപ മുടക്കി 485 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിച്ചത്. കണ്യാട്ടുനിരപ്പില്‍ ചേര്‍ന്ന താക്കോൽദാനച്ചടങ്ങിൽ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ഐ വി ഷാജി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ബി ദേവദര്‍ശനന്‍, കെ വി ഏലിയാസ്, അഡ്വ. കെ എസ് അരുണ്‍കുമാര്‍, ഏരിയ സെക്രട്ടറി സി കെ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ സി പൗലോസ്, കെ എ ജോസ്, റെജി പി യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. വിധവയായ പിണര്‍മുണ്ട പള്ളിമോളത്ത് കാര്‍ത്യായനിക്ക‌് കുന്നത്തുനാട് ലോക്കല്‍ കമ്മിറ്റിയാണ‌് വീട് നിര്‍മിച്ച് നല്‍കിയത്. രോഗബാധിതയായ കാര്‍ത്യായനിയും നിലംപൊത്താറായ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അടച്ചുറപ്പുള്ള വീട് സ്വപ്നം മാത്രമായിരിക്കെയാണ് ഏഴുലക്ഷം രൂപ ചെലവഴിച്ച് 500 ചതുരശ്ര അടി വിസ്തീര്‍ണ
മുള്ള വീട് പാര്‍ടി നിർമിച്ചത്. പിണര്‍മുണ്ടയില്‍ ചേര്‍ന്ന താക്കോൽദാനച്ചടങ്ങിൽ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എം കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. സി കെ വര്‍ഗീസ്, സി ബി ദേവദര്‍ശനന്‍, കെ വി ഏലിയാസ്, അഡ്വ. കെ എസ് അരുണ്‍കുമാര്‍, എന്‍ എം അബ്ദുള്‍കരിം, ടി തോമസ്, പത്മകുമാരി വിശ്വനാഥന്‍, ടി എ റഹിം, സി എം സത്താര്‍ എന്നിവര്‍ സംസാരിച്ചു.

സിപിഐ എം കുന്നത്തുനാട് ലോക്കല്‍ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോല്‍ മന്ത്രി എം എം മണി കൈമാറുന്നു

സിപിഐ എം കുന്നത്തുനാട് ലോക്കല്‍ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോല്‍ മന്ത്രി എം എം മണി കൈമാറുന്നു


പ്രധാന വാർത്തകൾ
 Top